---
title: "#POSCO| പോക്‌സോ കേസില്‍  മധ്യവയസ്‌ക്കന്‍  റിമാന്‍ഡില്‍"
english_title: "posco case at  balussery "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148898/posco-case-at-balussery"
published_at: "2023-09-25T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651170db73a7c_posco_act.jpg"
keywords: []
---

# #POSCO| പോക്‌സോ കേസില്‍  മധ്യവയസ്‌ക്കന്‍  റിമാന്‍ഡില്‍

> **Lead Summary:** **ബാലുശേരി : **കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. കുറുമ്പൊയില്‍ കിഴക്കെ കുറുമ്പൊയില്‍ ബാബു ആണ് റിമാന്‍ഡിലായത്.

## Article Content

**ബാലുശേരി : **കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ മധ്യവയസ്‌ക്കന്‍ റിമാന്‍ഡില്‍. കുറുമ്പൊയില്‍ കിഴക്കെ കുറുമ്പൊയില്‍ ബാബു ആണ് റിമാന്‍ഡിലായത്.

പലപ്പോഴായി കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രക്ഷിതാക്കളുടെ പരാതിയിലാണ് ബാലുശേരി പൊലീസ് കേസെടുത്തത്. ഒരു കേസിലാണ് ഇപ്പോള്‍ റിമാന്‍ഡിലായത്.

മറ്റൊരു പോക്‌സോ കേസില്‍ കൂടി പ്രതിയാണ്. കുട്ടികള്‍ക്ക് മാനസിക നിലയില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷത്തിലാണ് സംഭവം പുറത്ത് അറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148898/posco-case-at-balussery)