---
title: "#Palliative മരണാനന്തര ചടങ്ങിനായി മാറ്റിവെച്ച തുക   പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് "
english_title: "Amount set aside for post-mortem For palliative action"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149193/amount-set-aside-for-post-mortem-for-palliative-action"
published_at: "2023-09-26T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512e4bddd483_paliyetive_care.jpg"
keywords: []
---

# #Palliative മരണാനന്തര ചടങ്ങിനായി മാറ്റിവെച്ച തുക   പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് 

> **Lead Summary:** **അത്തോളി: ** അടുവാട് നാഗത്താന്‍ കണ്ടി ജാനകി അമ്മയുടെ മരണാനന്തര ചടങ്ങിനായി മാറ്റിവെച്ച തുക ഉപയോഗിച്ചു കുടുംബം പാലിയേറ്റീവിന് വീല്‍ ചെയര്‍ വാങ്ങി നല്‍കി.

## Article Content

**അത്തോളി: ** അടുവാട് നാഗത്താന്‍ കണ്ടി ജാനകി അമ്മയുടെ മരണാനന്തര ചടങ്ങിനായി മാറ്റിവെച്ച തുക ഉപയോഗിച്ചു കുടുംബം പാലിയേറ്റീവിന് വീല്‍ ചെയര്‍ വാങ്ങി നല്‍കി.

മൊടക്കല്ലൂര്‍ സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെക്രട്ടറി ഗിരീഷ് ഏറ്റുവാങ്ങി. ചടങ്ങില്‍ സിപിഐ(എം) ലോക്കല്‍ സെക്രട്ടറി ചന്ദ്രന്‍ പൊയിലില്‍, ആര്‍എംപി(ഐ) ബാലുശ്ശേരി ഏരിയാ സെക്രട്ടറി സുനില്‍ കുമാര്‍, ഗാലക്‌സി അടുവാട് കമ്മിറ്റി അംഗം ഉണ്ണി എന്നിവര്‍ സംസാരിച്ചു.

രാജീവന്‍ കെ പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ രമേശന്‍ ഇ സ്വാഗതം പറഞ്ഞു. ജാനകി അമ്മയുടെ മക്കളായ ശ്യാമള, അജിത് കുമാര്‍, ദിലീപ് കുമാര്‍ എന്നിവരാണ് വീല്‍ ചെയര്‍ കൈമാറിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149193/amount-set-aside-for-post-mortem-for-palliative-action)