---
title: "#PMGSY|പി. എം ജി എസ് വൈ ; ബാലുശ്ശേരി മണ്ഡലത്തില്‍ 5 ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നു"
english_title: "5 rural roads are being upgraded in Balussery constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149202/5-rural-roads-are-being-upgraded-in-balussery-constituency"
published_at: "2023-09-26T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512ec39e081f_sachin_dev_mla.jpg"
keywords: []
---

# #PMGSY|പി. എം ജി എസ് വൈ ; ബാലുശ്ശേരി മണ്ഡലത്തില്‍ 5 ഗ്രാമീണ റോഡുകള്‍ നവീകരിക്കുന്നു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി മണ്ഡലത്തില്‍ 5 പ്രധാന ഗ്രാമീണ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കും. പി. എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.39 കോടി രൂപയാണ് വിവിധ റോഡുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എല്ലാ റോഡുകളുടെയും ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി മണ്ഡലത്തില്‍ 5 പ്രധാന ഗ്രാമീണ റോഡുകള്‍ ആധുനിക രീതിയില്‍ നവീകരിക്കും. പി. എം ജി എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25.39 കോടി രൂപയാണ് വിവിധ റോഡുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. എല്ലാ റോഡുകളുടെയും ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ട്.

നടുവണ്ണൂര്‍ വാകയാട് കൊട്ടാരമുക്ക് റോഡ് -4.89 കോടി (5.34 കി മീ )ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റീവ് സോസൈറ്റി. വാകയാട് ഹായര്‍സെക്കന്ററി സ്‌കൂള്‍ അറപ്പീടിക റോഡ് -3.68 കോടി (3.9 കി. മീ ) വട്ടോളി ഇയ്യാട് റോഡ് -3.49 കോടി (3.9 കി മീ )അഞ്ജന കാണ്‍സ്ട്രക്ഷന്‍ കമ്പനി. തെരുവത്ത് കടവ് കാരാട്ടു പാറ റോഡ് -5.59 കോടി (5.9 കി മീ ) പുത്തഞ്ചേരി ഒള്ളൂര്‍ റോഡ് -7.74 കോടി (8.10 കി മീ ) ഈ റോഡുകള്‍ ഗതാഗത യോഗ്യ മാവുന്നതോടെ മണ്ഡലത്തില്‍ നാഷണല്‍ ഹൈവേയിലേക്കും സ്റ്റേറ്റ് ഹൈവേയിലേക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.

നടുവണ്ണൂര്‍ വകയാട് റോഡിന്റെ വികസനം ബാലുശ്ശേരി ക്കുള്ള ഒരു ബൈപാസ് കൂടിയാണ്. ടുറിസം വികസനത്തിന് ഏറെ സഹായകമാവുന്ന റോഡാണ് പുത്തഞ്ചേരി ഉള്ളൂര്‍ റോഡ്. 3.75 മീറ്റര്‍ ടാറിംഗ് ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡ്രൈനെജ്, ഐറിഷ് ഡ്രൈന്‍, എന്നിവ ഉണ്ടാവും. എഫ് ഡി ആര്‍(ഫുള്‍ ഡപ്ത് റിക്കവറി )ടെക്നോളജി ആണ് റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്.

5 വര്‍ഷത്തെ മൈന്റ്‌നെന്‍സ് ഉള്‍പ്പെടെ ആണ് കരാര്‍ നല്‍കിയിരിക്കുന്നത്. റോഡുകള്‍ വളരെ വേഗത്തില്‍ അനുമതി ലഭിക്കുന്നതിനായി PMGSY എഞ്ചിനിയറിങ് വിഭാഗം നല്ല സഹായം നല്‍കിയിട്ടുണ്ട്. എല്ലാ റോഡുകളുടെയും വീതി നിര്‍ബന്ധമായും 8 മീറ്റര്‍ ഉണ്ടാവണം.

വീതി ഇല്ലാത്ത സ്ഥലങ്ങളില്‍ അതാത് പഞ്ചായത്ത് ഭരണസമിതികള്‍ വീതി ലഭിക്കാനാവശ്യ മായ നടപടി സ്വീകരിക്കണം.ഇതിന് എല്ലാ സഹായങ്ങളും നല്‍കണമെന്ന് എം എല്‍ എ അഡ്വ കെ എം സച്ചിന്‍ദേവ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149202/5-rural-roads-are-being-upgraded-in-balussery-constituency)