---
title: "#YOUTH WING| കൊയിലാണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണമെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്"
english_title: "kERALA VYAPARI VYSAYI Ekopana samithi youth wing meeting"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149219/kerala-vyapari-vysayi-ekopana-samithi-youth-wing-meeting"
published_at: "2023-09-26T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6512f9f46107c_merchants.jpg"
keywords: []
---

# #YOUTH WING| കൊയിലാണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണമെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ്

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി ദേശീയപാതയിലെ ചിത്രാ ടാക്കീസിന് സമീപം വെള്ളക്കട്ടിന് പരിഹരമായി ഉടന്‍ ഓവുചാല്‍ നിര്‍മ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി ദേശീയപാതയിലെ ചിത്രാ ടാക്കീസിന് സമീപം വെള്ളക്കട്ടിന് പരിഹരമായി ഉടന്‍ ഓവുചാല്‍ നിര്‍മ്മിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

ഷൗക്കത്തലിയുടെ അധ്യക്ഷയില്‍ നടന്ന യോഗത്തില്‍ യൂണിറ്റ് പ്രസിഡണ്ട് കെ.എം രാജീവന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ വൈസ് പ്രസിഡന്റ് റിയാസ് അബൂബക്കര്‍ ആശംസ അറിയിച്ചു സംസാരിച്ചു .

സഹീര്‍ ഗ്യാലക്‌സി സ്വാഗതവും ഷാജി പുറാക്കാട് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ജനറല്‍ബോഡി യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് 2023/25 യൂത്ത് വിങ്ങ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .

പ്രസിഡണ്ട്. ഉസൈറ് പരപ്പില്‍ സെക്രട്ടറിയായി മുഹമ്മദ് നബീല്‍ ( ഫാമലി) ട്രഷററായി സുഹൈല്‍ (സീക്കോ മെറ്റല്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149219/kerala-vyapari-vysayi-ekopana-samithi-youth-wing-meeting)