---
title: "#Healthy food|തിരുവമ്പാടിയിലെ ഗ്രാമങ്ങളില്‍  തരംഗമായി ഹെല്‍ത്തി ഫുഡ് പ്ലേറ്റ് "
english_title: "healthy food camping IN THIRUVAMBATI"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149460/healthy-food-camping-in-thiruvambati"
published_at: "2023-09-27T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65145cb49488d_H_FOOD.jpg"
keywords: []
---

# #Healthy food|തിരുവമ്പാടിയിലെ ഗ്രാമങ്ങളില്‍  തരംഗമായി ഹെല്‍ത്തി ഫുഡ് പ്ലേറ്റ് 

> **Lead Summary:** **തിരുമ്പാടി: **ജീവിത ശൈലി മാറ്റത്തിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നടത്തിയ ഹെല്‍ത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിന്‍ തിരുവമ്പാടിയിലെ കുടുംബങ്ങളില്‍ തരംഗമായി മാറി. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ ,അംഗനവാടി പ്രവര്‍ത്തകര്‍ , മത സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ , യുവജന സംഘടനകള്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

## Article Content

**തിരുമ്പാടി: **ജീവിത ശൈലി മാറ്റത്തിലൂടെ സമ്പൂര്‍ണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി വീടുകളില്‍ നടത്തിയ ഹെല്‍ത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിന്‍ തിരുവമ്പാടിയിലെ കുടുംബങ്ങളില്‍ തരംഗമായി മാറി. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ , കുടുംബശ്രീ പ്രവര്‍ത്തകര്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശാവര്‍ക്കര്‍മാര്‍ ,അംഗനവാടി പ്രവര്‍ത്തകര്‍ , മത സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍ , യുവജന സംഘടനകള്‍ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം നല്‍കി.

വീടുകളില്‍ തയ്യാറാക്കിയ ഹെല്‍ത്തി ഫുഡ് പ്ലേറ്റിന്റെ ഫോട്ടോകള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന ജൂറി കമ്മിറ്റിക്ക് അയച്ചുകൊടുത്തു. വീടുകളില്‍ തയ്യാറാക്കിയ ഏറ്റവും നല്ല ഫുഡ് പ്ലേറ്റിന് വാര്‍ഡു തലത്തിലും പഞ്ചായത്ത് തലത്തിലും സമ്മാനം നല്‍കുന്നതാണ്. ഹെല്‍ത്തി ഫുഡ് പ്ലേറ്റ് വിജയിപ്പിച്ച എല്ലാ കുടുംബാംഗങ്ങളെയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സിപുളിക്കാട്ടും കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ കെ വി യും അഭിനന്ദിച്ചു.

ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29ന് വെള്ളിയാഴ്ച ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അങ്കണവാടികളിലും ഓഫീസുകളിലും ഉച്ചഭക്ഷണം ഹെല്‍ത്തി ഫുഡ് പ്ലേറ്റ് രീതിയില്‍ ഒരുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധ്യാപകരും രക്ഷിതാക്കളും ജീവനക്കാരും . ലോക ഹൃദയദിനത്തിന്റെ ജില്ലാ തല ഉദ്ഘാടനം സപ്തംബര്‍ 29 ന് 2 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജാറാം കിഴക്കേക്കണ്ടിയില്‍ മുഖ്യാതിഥി ആയി പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149460/healthy-food-camping-in-thiruvambati)