---
title: "#Janasree|ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു"
english_title: "jANASREE BALUSSERY UNON Laptop Distribution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149651/janasree-balussery-unon-laptop-distribution"
published_at: "2023-09-28T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6515a729c0735_hp_laptop_.jpg"
keywords: []
---

# #Janasree|ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു

> **Lead Summary:** **കോട്ടൂര്‍: **നാഷനല്‍ എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ഐഡിസി താമരശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ 50 % സാമ്പത്തിക സഹായത്തോടെ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തില്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു.

## Article Content

**കോട്ടൂര്‍: **നാഷനല്‍ എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെയും ഐഡിസി താമരശ്ശേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ 50 % സാമ്പത്തിക സഹായത്തോടെ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്റെ നേതൃത്വത്തില്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു.

കമ്മ്യൂണിറ്റി യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റെ കോട്ടൂര്‍ മണ്ഡലം തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം ഉഷ നരയങ്കുളം നിര്‍വ്വഹിച്ചു.

ജനശ്രീ മണ്ഡലം ചെയര്‍മാന്‍ മുഹമ്മദലി പൂനത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ദിവാകരന്‍ പി, ബ്ലോക്ക് ട്രഷറര്‍ റയ്‌നാ ബാബു ഐ. ടി കോ .ഓര്‍ഡിനേറ്റര്‍ അഖില കോട്ടൂര്‍ ,അബ്ദുള്ളക്കുട്ടി തിരുവോട് മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149651/janasree-balussery-unon-laptop-distribution)