---
title: "#Electricity |ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി  പദ്ധതി ; പ്രത്യേക സ്ഥലം സന്ദര്‍ശിച്ചു"
english_title: "Anakallumpara samll Electricity project - special team visted here "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149856/anakallumpara-samll-electricity-project-special-team-visted-here"
published_at: "2023-09-29T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516e078b2a3a_ADRAS_JOSPEH.jpg"
keywords: []
---

# #Electricity |ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി  പദ്ധതി ; പ്രത്യേക സ്ഥലം സന്ദര്‍ശിച്ചു

> **Lead Summary:** **കൂമ്പാറ:** കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറക്ക് അടുത്തുള്ള ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംഘം സന്ദര്‍ശിച്ചു. ആനക്കല്ലുംപാറ പുഴയില്‍ 66 മീറ്റര്‍ നീളത്തില്‍ തടയണ നിര്‍മ്മിച്ച് 580 മീറ്റര്‍ നീളത്തില്‍ പൈപ്പിട്ട് വെള്ളം താഴേക്ക് ചാടിച്ച് രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് പ്രതിവര്‍ഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

## Article Content

**കൂമ്പാറ:** കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറക്ക് അടുത്തുള്ള ആനക്കല്ലുംപാറ ചെറുകിട ജലവൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പ്രത്യേക സംഘം സന്ദര്‍ശിച്ചു. ആനക്കല്ലുംപാറ പുഴയില്‍ 66 മീറ്റര്‍ നീളത്തില്‍ തടയണ നിര്‍മ്മിച്ച് 580 മീറ്റര്‍ നീളത്തില്‍ പൈപ്പിട്ട് വെള്ളം താഴേക്ക് ചാടിച്ച് രണ്ട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് പ്രതിവര്‍ഷം 65 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ആണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

ആനക്കല്ലും പാറയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വൈദ്യുതി തൊട്ടടുത്ത 110 കെ വി സബ്‌സ്റ്റേഷനില്‍ കൊടുക്കും. കൊടുക്കുന്ന അത്രയും തന്നെ വൈദ്യുതി വിയൂരിലുള്ള 110 കെ വി സബ്‌സ്റ്റേഷനില്‍ നിന്നും തൃശൂര്‍ കോര്‍പ്പറേഷനിലേക്ക് നല്‍കാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ്, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കരോളിന്‍ ജെറിഷ്, ഷീബ ബാബു, എന്‍. പ്രസാദ്, കെ.രാമനാഥന്‍ പദ്ധതി ഉപദേശക സമിതി അംഗങ്ങളായ ടി.എസ് ജോസ്, സജി, പത്മരാജന്‍ എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

പദ്ധതി വരികയാണെങ്കില്‍ പ്രദേശവാസികള്‍ക്ക് തൊഴിലവസരങ്ങളും വൈദ്യുതി മേഖലയില്‍ കൂടുതല്‍ നേട്ടവും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149856/anakallumpara-samll-electricity-project-special-team-visted-here)