---
title: "#Nurse| കോഴിക്കോട് ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍  ജനറല്‍ നഴ്സിംഗ് ഇന്റര്‍വ്യു ആറിന്"
english_title: "Interview of those selected for General Nursing and Midwifery Course"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149890/interview-of-those-selected-for-general-nursing-and-midwifery-course"
published_at: "2023-09-29T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516f65739565_NURSE.jpg"
keywords: []
---

# #Nurse| കോഴിക്കോട് ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍  ജനറല്‍ നഴ്സിംഗ് ഇന്റര്‍വ്യു ആറിന്

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ 2023 അധ്യയന വര്‍ഷത്തിലെ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിലേക്ക് താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റര്‍വ്യു ഒക്ടോബര്‍ ആറിന് നടക്കും. മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹാജരാവണം.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗില്‍ 2023 അധ്യയന വര്‍ഷത്തിലെ ജനറല്‍ നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കോഴ്സിലേക്ക് താല്‍ക്കാലികമായി തെരഞ്ഞെടുക്കപ്പെട്ടവരുടെ ഇന്റര്‍വ്യു ഒക്ടോബര്‍ ആറിന് നടക്കും. മെറിറ്റ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഹാജരാവണം.

ഇതിന് പുറമെ ഹാജരാവേണ്ടവര്‍: പെണ്‍കുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റില്‍ 100 വരെ, ആണ്‍കുട്ടികളുടെ വെയിറ്റിംഗ് ലിസ്റ്റില്‍ 45 വരെ, റിസര്‍വേഷന്‍ മെറിറ്റ് ലിസ്റ്റില്‍ എല്ലാവരും, പെണ്‍കുട്ടികളുടെ എസ്.സി വെയിറ്റിംഗ് ലിസ്റ്റില്‍ 25 വരെ, എസ്.ടി വെയിറ്റിംഗ് ലിസ്റ്റില്‍ 10 വരെ, മുസ്ലീം വെയിറ്റിംഗ് ലിസ്റ്റില്‍ 32 വരെ, ഈഴവ വെയിറ്റിംഗ് ലിസ്റ്റില്‍ 30 വരെ, ഇ ഡബ്ല്യു എസ് വെയിറ്റിംഗ് ലിസ്റ്റില്‍ 30 വരെ, വിശ്വകര്‍മ വെയിറ്റിംഗ് ലിസ്റ്റില്‍ 10 വരെ, ഒ ബി എച്ച് വെയിറ്റിംഗ് ലിസ്റ്റില്‍ അഞ്ച് വരെ, ധീവര വെയ്റ്റിംഗ് ലിസ്റ്റില്‍ 10 വരെ, ഒ ഇ സി വെയിറ്റിംഗ് ലിസ്റ്റില്‍ ആറ് വരെ, ആണ്‍കുട്ടികളുടെ വെയിറ്റിംഗ് എസ്.സി വെയിറ്റിംഗ് ലിസ്റ്റില്‍ അഞ്ച് വരെ.

ഇവര്‍ ഇന്റര്‍വ്യുവിനും കായികക്ഷമതാ പരിശോധനക്കുമായി ആവശ്യപ്പെട്ട രേഖകളുടെ അസലുമായി ഒക്ടോബര്‍ ആറിന് രാവിലെ ഒമ്പത് മണിക്ക് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്, ഗവ. സ്‌കൂള്‍ ഓഫ് നഴ്സിംഗ് മുമ്പാകെ ഹാജരാകേണ്ടതാണ്്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149890/interview-of-those-selected-for-general-nursing-and-midwifery-course)