---
title: "#SCINECE| നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ ശാസ്‌ത്രോത്സവം 2023"
english_title: "science exhibition at nanmanda saraaswathi vidya mandir 2023"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149982/science-exhibition-at-nanmanda-saraaswathi-vidya-mandir-2023"
published_at: "2023-09-30T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517bac1722de_science.jpg"
keywords: []
---

# #SCINECE| നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ ശാസ്‌ത്രോത്സവം 2023

> **Lead Summary:** **ബാലുശ്ശേരി:** നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ നടന്ന ശാസ്‌ത്രോത്സവം വേറിട്ട പരിപാടികളാല്‍ ശ്രദ്ധേയമായി. 2023 സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കന്ററി അദ്ധ്യാപകനുമായ ഷജില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി:** നന്മണ്ട സരസ്വതി വിദ്യാമന്ദിറില്‍ നടന്ന ശാസ്‌ത്രോത്സവം വേറിട്ട പരിപാടികളാല്‍ ശ്രദ്ധേയമായി. 2023 സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവും ബാലുശ്ശേരി ഗേള്‍സ് ഹയര്‍ സെക്കന്ററി അദ്ധ്യാപകനുമായ ഷജില്‍ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്തു.

സോഷ്യല്‍ സയന്‍സ് മേള നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനായ ശ്രീജിത് ഉദ്ഘാടനം ചെയ്തു. വിദ്യാലയ സമിതി സെക്രട്ടറി ഡോ. എസ് .വിക്രമന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ പി.വിശ്വനാഥന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് പ്രേമ .പി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ അവരവരുടെ അഭിരുചിക്കനുസരിച്ചും ശാസ്ത്രാവബോധം ഉള്‍ക്കൊണ്ടും തെയ്യാറാക്കിയ പ്രദര്‍ശന മോഡലുകള്‍ മേളയില്‍ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149982/science-exhibition-at-nanmanda-saraaswathi-vidya-mandir-2023)