---
title: "#Trafic|ദേശീയ പാത വികസനം മന്ദഗതിയില്‍ ; തിരുവങ്ങൂരില്‍ യാത്രാ ദുരിതം തുടരുന്നു"
english_title: "trafic issues in thiruvangoor towen "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149999/trafic-issues-in-thiruvangoor-towen"
published_at: "2023-09-30T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517c432da681_nh_.jpg"
keywords: []
---

# #Trafic|ദേശീയ പാത വികസനം മന്ദഗതിയില്‍ ; തിരുവങ്ങൂരില്‍ യാത്രാ ദുരിതം തുടരുന്നു

> **Lead Summary:** **തിരുവങ്ങൂര്‍ :** ദേശീയപാത 66ന്റെ പ്രവര്‍ത്തനം മന്ദഗതിയിലതോടെ ദുരിതത്തിലായി തിരുവങ്ങൂര്‍ നിവാസികള്‍. തിരുവങ്ങൂര്‍ ടൗണില്‍ നിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുസ്സഹമായി. കുഴികള്‍ നിറഞ്ഞ റോഡില്‍ മിക്ക ദിവസങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.

## Article Content

**തിരുവങ്ങൂര്‍ :** ദേശീയപാത 66ന്റെ പ്രവര്‍ത്തനം മന്ദഗതിയിലതോടെ ദുരിതത്തിലായി തിരുവങ്ങൂര്‍ നിവാസികള്‍. തിരുവങ്ങൂര്‍ ടൗണില്‍ നിന്നും വിവിധ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുസ്സഹമായി. കുഴികള്‍ നിറഞ്ഞ റോഡില്‍ മിക്ക ദിവസങ്ങളിലും ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാണ്.

റോഡിന്റെ ഇരു വശങ്ങളിലുമായുള്ള കച്ചവടക്കാര്‍, 4000ഓളം കുട്ടികള്‍ പഠിക്കുന്ന തിരുവങ്ങൂരര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലേക്ക് എത്തുന്ന വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, തുടങ്ങി നിരവധി യാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നത്. തിരുവങ്ങൂരിലെ ആശുപത്രിയില്‍ എത്തുന്ന രോഗികളും റോഡിലെ കുഴികള്‍ കാരണം തീരദുരിതം അനുഭവിക്കുകയാണ്.

ആംബുലന്‍സ് വാഹനങ്ങള്‍ ഗതാഗതകുരുക്കില്‍ പെടുന്നത് പതിവ് കാഴ്ചയാണ്. മഴ പെയ്താല്‍ റോഡില്‍ വെള്ളക്കെട്ട് , മഴ മാറി നിന്നാല്‍ രൂക്ഷമായ പൊടി ശല്യം. നാട്ടുകാരുടെ നേതൃത്വത്തില്‍ താല്‍ക്കാലികമായി കുഴി അടച്ചെങ്കിലും പ്രശ്‌നത്തിന് ഇതു വരെയും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.

നിര്‍മ്മാണ പ്രവര്‍ത്തികള്‍ ദ്രുതഗതിയിലാക്കിയില്ലെങ്കില്‍ ശക്തമായ പ്രധിഷേധവുമായി മുന്നോട്ടു പോവുമെന്ന് വ്യാപരികളും, പ്രദേശവാസികളും ട്രൂവിഷന്‍ ന്യൂസിനോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149999/trafic-issues-in-thiruvangoor-towen)