---
title: "ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി"
english_title: "BJP Ullieri Constituency Committee held evening dharna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/15003/bjp-ullieri-constituency-committee-held-evening-dharna"
published_at: "2021-12-08T10:30:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/61b03c16d39f7_w.JPG"
keywords: []
---

# ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി

> **Lead Summary:** ** ഉള്ളിയേരി**: കേന്ദ്ര മാതൃകയില്‍ സംസ്ഥാന സര്‍ക്കാറും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

** ഉള്ളിയേരി**: കേന്ദ്ര മാതൃകയില്‍ സംസ്ഥാന സര്‍ക്കാറും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറക്കുക എന്ന ആവശ്യമുന്നയിച്ചു കൊണ്ട് ബിജെപി ഉള്ളിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉള്ളിയേരിയില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ. പ്രശാന്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുഗീഷ് കൂട്ടാലിട അധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ, കെ. ഭാസ്‌കരന്‍, എന്‍. ചോയി, രാജേന്ദ്രന്‍ കുളങ്ങര, രാജേഷ് പുത്തഞ്ചേരി, എസ്.എല്‍. കിഷോര്‍ കുമാര്‍, ബാബു വടക്കയില്‍, സോമന്‍ നമ്പ്യാര്‍ അഴകത്ത്, ഷിബു ജോര്‍ജ്, വിശ്വനാഥന്‍ കുന്നത്തറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/15003/bjp-ullieri-constituency-committee-held-evening-dharna)