---
title: "#NSS|കായണ്ണയില്‍ എന്‍ എസ് എസ് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി"
english_title: "NSS day celebaration at kayanna govt hss "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150077/nss-day-celebaration-at-kayanna-govt-hss"
published_at: "2023-09-30T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651807168f733_nss_.jpg"
keywords: []
---

# #NSS|കായണ്ണയില്‍ എന്‍ എസ് എസ് ദിന ആഘോഷങ്ങള്‍ക്ക് തുടക്കമായി

> **Lead Summary:** **ബാലുശ്ശേരി: **കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. എന്‍എസ്എസ് പെര്‍ഫോമന്‍സ് അസ്സെസ്‌മെന്റ് കമ്മിറ്റിയംഗം സി കെ ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി: **കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. എന്‍എസ്എസ് പെര്‍ഫോമന്‍സ് അസ്സെസ്‌മെന്റ് കമ്മിറ്റിയംഗം സി കെ ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

പ്രിന്‍സിപ്പല്‍ ടി.ജെ പുഷ്പവല്ലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡന്റ് ടി. സത്യന്‍ മുഖ്യാതിഥിയായി. ഹെഡ്മാസ്റ്റര്‍ കെ വി പ്രമോദ് എന്‍എസ്എസ്ദിന സന്ദേശം നല്‍കി.

പ്രോഗ്രാം ഓഫീസര്‍ ഡോ.എം എം സുബീഷ്, അധ്യാപകരായ റഷീദ് പുത്തന്‍പുര, കെ ജി ഷീനുരാജ്, ജിന്‍സി പീറ്റര്‍, ടി ഭവിത, ഡോ ശ്രീലു ശ്രീപദി, ഡോ. എല്‍.കെ ശ്രീവിദ്യ, എസ് പ്രിയ, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ കെ കെ പൂജാലക്ഷ്മി, ശ്രിയ എസ് ജിത്ത്, വിഷ്ണുപ്രകാശ് , ശ്രീകല എന്നിവര്‍ സംസാരിച്ചു.

വളണ്ടിയര്‍മാരായ ശിവനന്ദ, ദേവനന്ദ എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150077/nss-day-celebaration-at-kayanna-govt-hss)