---
title: "#NABI DINAM| ജെഷ്നെ മീലാദ് റബീഅ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം;  ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "jaishana meeladh feset at kodiyathoor "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150085/jaishana-meeladh-feset-at-kodiyathoor"
published_at: "2023-09-30T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65180f466b826_nabhi_dinam.jpg"
keywords: []
---

# #NABI DINAM| ജെഷ്നെ മീലാദ് റബീഅ് ഫെസ്റ്റിന് ഉജ്ജ്വല സമാപനം;  ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കൊടിയത്തൂര്‍:** കൊടിയത്തൂര്‍ നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള നബിദിന പരിപാടിക്ക് ഉജ്ജ്വല സമാപനം. രാവിലെ തുടക്കം കുറിച്ച പരിപാടിയില്‍ മദ്‌റസ പ്രസിഡന്റ് അബ്ദുല്‍ കരീം കോട്ടമ്മല്‍ പതാക ഉയര്‍ത്തി.

## Article Content

**കൊടിയത്തൂര്‍:** കൊടിയത്തൂര്‍ നൂറുല്‍ ഇസ്ലാം സെക്കണ്ടറി മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള നബിദിന പരിപാടിക്ക് ഉജ്ജ്വല സമാപനം. രാവിലെ തുടക്കം കുറിച്ച പരിപാടിയില്‍ മദ്‌റസ പ്രസിഡന്റ് അബ്ദുല്‍ കരീം കോട്ടമ്മല്‍ പതാക ഉയര്‍ത്തി.

സീനിയര്‍ ഉസ്താദ് അബൂബക്കര്‍ ബാഖവി ദുആക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന നബിദിന സന്ദേശ റാലിക്ക് മദ്‌റസ സ്വദര്‍ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി, ഉസ്താദുമാരായ അബൂബഖര്‍ ബാഖവി ഓമാനൂര്‍, ഖലീല്‍ ദാരിമി അരിക്കോട്, ഹംദാന്‍ മുസ്ലിയാര്‍, ആബിദ് മുസ്ലിയാര്‍, ഇബ്രാഹീം അസ്ലമി, മദ്‌റസ പ്രസിഡന്റ് അബ്ദുല്‍ കരീം, ട്രഷറര്‍ ഇ.എ ജബ്ബാര്‍, വൈസ് പ്രസിഡന്റ് അബ്ദു സലാം, എസ്.കെ.എസ്.എസ്.എഫ് ചെറുവാടി ക്ലസ്റ്റര്‍ സെക്രട്ടറി കെ നാസില്‍, എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂര്‍ ടൗണ്‍ പ്രസിഡന്റ് ടി.കെ മുബഷിര്‍, ട്രഷറര്‍ ഷാമില്‍ കാരാട്ട്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റാലിയില്‍ മദ്‌റസ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ദേഫിന്റെയും ഫ്‌ലവര്‍ ഷോയുടെയും അകമ്പടിയോടെ പങ്കാളികളായി. അന്ന ദാനവും വൈകുന്നേരം മധുര വിതരണവും നടന്നു.

വൈകീട്ട് കുട്ടികളുടെ വിവിധയിനം കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മഗ്രിബിന് ശേഷം നടന്ന ഉദ്ഘാടന ചടങ്ങില്‍ മദ്‌റസ വിദ്യാര്‍ത്ഥി അഫീഫലി കെ ഖിറാഅത്ത് പാരായണം ചെയ്തു. അബൂബക്കര്‍ ബാഖവി ഓമാനൂര്‍ ദുആക്ക് നേതൃത്വം നല്‍കി. സ്വദര്‍ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ത്വലബ വിങ് കോഴിക്കോട് ജില്ലാ മുന്‍ കണ്‍വീനറും മുന്‍ സ്വദര്‍ മുഅല്ലിമുമായ ഉസ്താദ് ശഫീഖ് അസ്ലമി കടലുണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

പരിപാടിയില്‍ ഉസ്താദുമാരായ ഖലീല്‍ ദാരിമി അരീക്കോട്, ഹംദാന്‍ മുസ്ലിയാര്‍, മദ്‌റസ പ്രസിഡന്റ് അബ്ദുല്‍ കരീം, ട്രഷറര്‍ ഇ.എ ജബ്ബാര്‍, ഇ അബ്ദുസ്സലാം തുടങ്ങിയവര്‍ ആശംസ അറീയിച്ചു സംസാരിച്ചു.

കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി സമുദായ സേവനത്തിന് വേണ്ടി പുറത്തിറങ്ങിയ എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂര്‍ ടൗണ്‍ സെക്രട്ടറി ഇബ്രാഹീം അസ്ലമിയെ കൊടിയത്തൂര്‍ ടൗണ്‍ കമ്മറ്റി പ്രേത്യേകം മൊമെന്റോ നല്‍കി ആദരിച്ചു. ആദരവിന് എസ്.വൈ.എസ് കൊടിയത്തൂര്‍ ടൗണ്‍ സെക്രട്ടറി എം.എം ആബിദ് നേതൃത്വം നല്‍കി. 2022 - 23 വര്‍ഷത്തെ എസ്.കെ.ഐ.എം.വി ബോര്‍ഡ് മദ്‌റസ പൊതു പരീക്ഷയില്‍ ഉന്നത മാര്‍ക്ക് നേടിയ വിജയിച്ചവര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് കൊടിയത്തൂര്‍ ടൗണ്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മൊമെന്റോ ചടങ്ങില്‍ വിതരണം ചെയ്തു. മദ്‌റസ സെക്രട്ടറി ഹുസൈന്‍ മാസ്റ്റര്‍ കാരാട്ട് സ്വാഗതവും ഇബ്രാഹീം അസ്ലമി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150085/jaishana-meeladh-feset-at-kodiyathoor)