---
title: "#Attack|കൊയിലാണ്ടിയില്‍ പൊലീസിനെ  ആക്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍"
english_title: "attack aganist police team -koyilandi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150127/attack-aganist-police-team-koyilandi"
published_at: "2023-09-30T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6518491fd1d28_PRATHI.jpg"
keywords: []
---

# #Attack|കൊയിലാണ്ടിയില്‍ പൊലീസിനെ  ആക്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

> **Lead Summary:** കൊയിലാണ്ടി: വീട്ടില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍.

## Article Content

കൊയിലാണ്ടി: വീട്ടില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന് ഭാര്യയുടെ പരാതി അന്വേഷിക്കാന്‍ വീട്ടിലെത്തിയ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍.

ചെങ്ങോട്ട്കാവ് മാടാക്കര മൂന്നു കുടിക്കല്‍ റൗഫ് 38 ആണ് പൊലീസിനെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. റൗഫ് വീട്ടില്‍ വെച്ച് ഭാര്യ റുബീനയെയും മൂന്നു മക്കളെയും പുറത്താക്കി വാതിലടക്കുകയും ചെയ്തതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ അഭയം തേടുകയായിരുന്നു.

ഇത് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ് റൗഫ് പൊലീസിനെതിരെ തിരഞ്ഞത്. അക്രമത്തില്‍ എ.എസ്.ഐ. അടക്കം മൂന്നു പൊലീസുകാര്‍ക്ക് പരിക്ക് പറ്റിയിരുന്നു. പൊലീസ് ജീപ്പും പ്രതി തകര്‍ത്തിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150127/attack-aganist-police-team-koyilandi)