---
title: "#KoyilandI| കൊയിലാണ്ടിക്ക്  വ്യാപാര ഉത്സവം  വേണമെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി  വനിതാവിങ്"
english_title: "koyiladi vyapari vyasayi lady wing resloution "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150284/koyiladi-vyapari-vyasayi-lady-wing-resloution"
published_at: "2023-10-01T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651954a116a14_koyilandi_towen.jpg"
keywords: []
---

# #KoyilandI| കൊയിലാണ്ടിക്ക്  വ്യാപാര ഉത്സവം  വേണമെന്ന്  വ്യാപാരി വ്യവസായി ഏകോപന സമിതി  വനിതാവിങ്

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യപാര മാന്ദ്യം ഒഴിവാക്കാന്‍ വേണ്ടി നഗരസഭ മുന്‍കൈയെടുത്തു കൊണ്ട് വ്യാപാര ഉത്സവം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യപാര മാന്ദ്യം ഒഴിവാക്കാന്‍ വേണ്ടി നഗരസഭ മുന്‍കൈയെടുത്തു കൊണ്ട് വ്യാപാര ഉത്സവം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാവിങ് കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡണ്ട് ഷീബ ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു.

യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുന്‍ സംസ്ഥാന വനിതാവിങ് പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി.

സീനിയര്‍ വൈസ് പ്രസിഡണ്ട് റിയാസ് അബൂബക്കര്‍ ഫാറൂഖ് കെ കെ എന്നിവര്‍ സംസാരിച്ചു. റോസ് ബെന്നറ്റ് സ്വാഗതവും ഉഷ മനോജ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150284/koyiladi-vyapari-vyasayi-lady-wing-resloution)