---
title: "#Sandesam| ബാലുശ്ശേരിയില്‍ നാളെ സന്ദേശം  റീഡേഴ്‌സ് ഫോറം ഉദ്ഘാടനം"
english_title: "Sandesm readers forum inauguartion at tommarrow "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150323/sandesm-readers-forum-inauguartion-at-tommarrow"
published_at: "2023-10-01T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65197c655c8a7_citu.jpg"
keywords: []
---

# #Sandesam| ബാലുശ്ശേരിയില്‍ നാളെ സന്ദേശം  റീഡേഴ്‌സ് ഫോറം ഉദ്ഘാടനം

> **Lead Summary:** **ബാലുശ്ശേരി: **നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐടിയു മുഖ മാസികയായ സിഐടിയു സന്ദേശത്തിന്റെ പ്രചാരണാര്‍ത്ഥം നാളെ സന്ദേശം റീഡേഴ്‌സ് ഫോറത്തിന്റെ ഏരിയ തല ഉദ്ഘാടനം നടക്കും.

## Article Content

**ബാലുശ്ശേരി: **നിര്‍മാണ തൊഴിലാളി യൂണിയന്‍ (സിഐടിയു) ബാലുശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഐടിയു മുഖ മാസികയായ സിഐടിയു സന്ദേശത്തിന്റെ പ്രചാരണാര്‍ത്ഥം നാളെ സന്ദേശം റീഡേഴ്‌സ് ഫോറത്തിന്റെ ഏരിയ തല ഉദ്ഘാടനം നടക്കും.

വൈകീട്ട് 5 മണിക്ക് ബിടിആര്‍ മന്ദിരത്തില്‍ നടക്കുന്ന ചടങ്ങില്‍ റീഡേഴ്‌സ് ഫോറം ഡോ: അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്യും. 'ഇന്ത്യയെ ഭാരതമാക്കി ചരിത്രംതിരുത്തി എഴുതുമ്പോള്‍ ' എന്ന വിഷയത്തെ മുന്‍ നിര്‍ത്തി അദ്ദേഹം പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150323/sandesm-readers-forum-inauguartion-at-tommarrow)