---
title: "#Hill High Way| മലയോര ഹൈവേ: കൂരാച്ചുണ്ടിലെ പ്രശ്‌നങ്ങള്‍  അടിയന്തിരമായി പരിഹരിക്കണമെന്ന് കെഡിപി"
english_title: "Hill Highway: Problems in Coorachund KDP wants urgent solution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150334/hill-highway-problems-in-coorachund-kdp-wants-urgent-solution"
published_at: "2023-10-01T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519875696106_kdp_photo.jpg"
keywords: []
---

# #Hill High Way| മലയോര ഹൈവേ: കൂരാച്ചുണ്ടിലെ പ്രശ്‌നങ്ങള്‍  അടിയന്തിരമായി പരിഹരിക്കണമെന്ന് കെഡിപി

> **Lead Summary:** **ബാലുശ്ശേരി: ** മലയോര ഹൈവേയുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് അങ്ങാടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ്കേരള ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

**ബാലുശ്ശേരി: ** മലയോര ഹൈവേയുമായി ബന്ധപ്പെട്ട് കൂരാച്ചുണ്ട് അങ്ങാടിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ്കേരള ഡെമോക്രാറ്റിക് പാര്‍ട്ടി കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

ധാരാളം കെട്ടിടങ്ങളുടെ മുന്‍ഭാഗങ്ങള്‍ പൊളിച്ചു നീക്കേണ്ടി വരികയും ഏതാനും കച്ചവടങ്ങള്‍ അവസാനിപ്പിക്കേണ്ടതായ സ്ഥിതിക്ക് തര്‍ക്കങ്ങള്‍ നിലനില്‍ക്കുകയാണ് ഹൈവേയ്ക്ക് വേണ്ടി ഭൂമിയുടെ കണ്‍സെന്റ് ഒപ്പിട്ടു നല്‍കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഹൈവേയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്.

ചെമ്പ്ര മുതല്‍ 28ആം മൈല്‍ വരെയുള്ള ഭാഗങ്ങളില്‍ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ ബില്‍ഡിങ് ഓണേഴ്‌സ് അസോസിയേഷനുമായി അധികൃതര്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം ശക്തമാണ്. കൂരാച്ചുണ്ട് വ്യാപാരിഭവനില്‍ നടന്ന കേരള ഡെമോക്രാറ്റിക് പാര്‍ട്ടി(KDP) യുടെ കണ്‍വെന്‍ഷനില്‍ ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് സൂപ്പി തെരുവത്ത് അധ്യക്ഷത വഹിച്ചു.

കെ ഡി പി ജില്ലാ പ്രസിഡണ്ട് ജയരാജ് മൂടാടി ഉദ്ഘാടനം ചെയ്തു. ജോര്‍ജ് കരുമത്തില്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ സി രാജന്‍,എന്‍ സജീവന്‍, സുധീഷ് കെ പി, റംല വടകര, സിപി ചന്ദ്രമതി, ബബിത പാവണ്ടൂര്‍, ബാബു കൂത്താളി, റോയ് ചുവപ്പുങ്കല്‍ പി വി ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായി ഗോപാലന്‍ പുല്ലാഞ്ഞി പറമ്പത്ത് ( പ്രസിഡണ്ട് ), ജോര്‍ജ് കരുമത്തില്‍ ( സെക്രട്ടറി )പുരുഷോത്തമന്‍ സി എ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗമായി ജോര്‍ജ് കരുമത്തില്‍ നോമിനേറ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150334/hill-highway-problems-in-coorachund-kdp-wants-urgent-solution)