---
title: "#Vidyanikethan| നന്മണ്ടയില്‍ ഭാരതീയ വിദ്യാനികേതന്‍  ശിശുവാടിക പരിശീലനം"
english_title: "Sisuvatika Training at Bharatheeya vidyanitehan Nanmanda "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150365/sisuvatika-training-at-bharatheeya-vidyanitehan-nanmanda"
published_at: "2023-10-01T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6519a18beba8b_vidya_nikethan.jpg"
keywords: []
---

# #Vidyanikethan| നന്മണ്ടയില്‍ ഭാരതീയ വിദ്യാനികേതന്‍  ശിശുവാടിക പരിശീലനം

> **Lead Summary:** **ബാലുശ്ശേരി : **ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശിശുവാടിക പരിശീലനം നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ വെച്ചു നടന്നു. വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **ഭാരതീയ വിദ്യാനികേതന്‍ ജില്ലാ ശിശുവാടിക പരിശീലനം നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളില്‍ വെച്ചു നടന്നു. വിദ്യാനികേതന്‍ സംസ്ഥാന സെക്രട്ടറി ബാലസുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു.

ഉത്തരമേഖല സംയോജകന്‍ ഗംഗാധരന്‍, ജില്ലാ ജോ. സെക്രട്ടറി കൃഷ്ണദാസ്, രാമനാട്ടുകര നിവേദിത വിദ്യാലയം പ്രിന്‍സിപ്പാള്‍ ഡോ.പ്രസാദ് ,ജില്ലാ സമിതി അംഗം വിനോദിനി, ജില്ലാ ശിശു വാടിക പ്രമുഖ് അശ്വതി,വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്.വിക്രമന്‍ എന്നിവര്‍ സംസാരിച്ചു.

പരിശീലനത്തിന്റെ ഭാഗമായി വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പിറന്നാള്‍ ആഘോഷത്തിന്റെ ഡെമോണ്‍സ്ട്രേഷന്‍ ഉണ്ടായിരുന്നു. ജില്ലയിലെ 43 വിദ്യാലയങ്ങളില്‍ നിന്നായി 85 ല്‍ അധികം ശിശുവാടികാ അദ്ധ്യാപകര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150365/sisuvatika-training-at-bharatheeya-vidyanitehan-nanmanda)