---
title: "കാപ്പാട് ഖാളി പി കെ നൂറുദ്ധീന്‍ ഹൈത്തമിക്ക് സ്വീകരണം നല്‍കി"
english_title: "welcom party to kappad quali noorudheen haithami "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150484/welcom-party-to-kappad-quali-noorudheen-haithami"
published_at: "2023-10-02T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a76a2723b1_kaappat.jpg"
keywords: []
---

# കാപ്പാട് ഖാളി പി കെ നൂറുദ്ധീന്‍ ഹൈത്തമിക്ക് സ്വീകരണം നല്‍കി

> **Lead Summary:** **ഉള്ളിയേരി : **കക്കഞ്ചേരി മുഹയിദ്ധീന്‍ ജുമഅ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാപ്പാട് ഖാളിയായി തിരഞ്ഞടുക്കപ്പെട്ട പി കെ നൂറുദ്ധീന്‍ ഹൈത്തമിക്ക് സ്വീകരണം നല്‍കി. ബുസ്താനുല്‍ ഉലൂം മദ്രസ്സ നബിദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്വീകരണം നല്‍കിയത്. മഹല്ല് പ്രസിഡണ്ട് സി കുഞ്ഞിപ്പര്യയ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**ഉള്ളിയേരി : **കക്കഞ്ചേരി മുഹയിദ്ധീന്‍ ജുമഅ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാപ്പാട് ഖാളിയായി തിരഞ്ഞടുക്കപ്പെട്ട പി കെ നൂറുദ്ധീന്‍ ഹൈത്തമിക്ക് സ്വീകരണം നല്‍കി. ബുസ്താനുല്‍ ഉലൂം മദ്രസ്സ നബിദിനാഘോഷങ്ങളുടെ ഭാഗമായാണ് സ്വീകരണം നല്‍കിയത്. മഹല്ല് പ്രസിഡണ്ട് സി കുഞ്ഞിപ്പര്യയ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ചെസ്സ് ചാമ്പ്യനായ ഷാനിഫ് ചെറുവറ്റ, എല്‍എസ് എസ് വിജയി റൗഹി ഐഹം എന്നിവരെ ആദരിച്ചു.ജലീല്‍ ബാഖവി പാറന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

എസ് എം എഫ് ജില്ല സിക്രട്ടറി പി എം കോയ മുസ്, ഉള്ളിയേരി റൈഞ്ച് സിക്രട്ടറി അഷ്‌റഫ് മുസ്ല്യാര്‍, മഹല്ല് ഖതീബ് അബ്ദുല്ല സഅതി, മുദരിസ് അഷറഫ് മുസ്ല്യാര്‍, മഹല്ല് സിക്രട്ടറി ഇമ്പിച്ചിമൊയ്തി കിഴുവന,റഹിം എടത്തില്‍, ഹനീഫ മുസ്ല്യാര്‍, എന്‍ കെ മുസ്തഫ,സ്വാഗത സംഘം ഭാരവാഹികളായ കെ കെ മുഹമ്മദലി, ഷാജി എടത്തില്‍, പി കെ ജറീഷ്, പി എം സമീര്‍, എസ് കെ ആഷിഫ്,എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150484/welcom-party-to-kappad-quali-noorudheen-haithami)