---
title: "ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം നാടിന് സമര്‍പ്പിച്ചു"
english_title: "Meledath Siva temple chemencheri "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150517/meledath-siva-temple-chemencheri"
published_at: "2023-10-02T15:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651a95adc3663_siva_temple.jpg"
keywords: []
---

# ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം നാടിന് സമര്‍പ്പിച്ചു

> **Lead Summary:** കൊയിലാണ്ടി: ചേമഞ്ചേരി കാട്ടിലപ്പിടിക പ്രദേശത്ത് മത മൈത്രിക്ക് പേര് കേട്ട ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം നാടിന് സമര്‍പ്പിച്ചു. ഉത്സവകാലങ്ങളില്‍ മസ്ജിദിന്റെ മതില് പൊളിച്ച് ക്ഷേത്രത്തിന് സൗകര്യം ചെയ്ത് കൊടുക്കാറുണ്ട്. ഏകദേശം 87 ലക്ഷം രൂപ ചിലവഴിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രേറ്റ് കോ ഓപ്പ് സൊസൈറ്റി ആണ് കുളം നിര്‍മ്മിച്ചത്.

## Article Content

കൊയിലാണ്ടി: ചേമഞ്ചേരി കാട്ടിലപ്പിടിക പ്രദേശത്ത് മത മൈത്രിക്ക് പേര് കേട്ട ശ്രീ ഹംസകുളങ്ങര മേലേടത്ത് ശിവക്ഷേത്രം നാടിന് സമര്‍പ്പിച്ചു. ഉത്സവകാലങ്ങളില്‍ മസ്ജിദിന്റെ മതില് പൊളിച്ച് ക്ഷേത്രത്തിന് സൗകര്യം ചെയ്ത് കൊടുക്കാറുണ്ട്. ഏകദേശം 87 ലക്ഷം രൂപ ചിലവഴിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രേറ്റ് കോ ഓപ്പ് സൊസൈറ്റി ആണ് കുളം നിര്‍മ്മിച്ചത്.

ക്ഷേത്രം മേല്‍ശാന്തി മരങ്ങാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി ഭദ്രദീപം കൊളുത്തി കൊണ്ട് കുളം നാടിന് സമര്‍പ്പിച്ചു. സുനില്‍ തിരുവങ്ങൂരിന്റെ പ്രാര്‍ത്ഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത.് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ എന്നിവര്‍ മുഖ്യാതിഥികളായി.

സജിത്ത്കുമാര്‍ ഉദയപുരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ ഗുരു പുജ അവാര്‍ഡ് ജേതാവ് ശിവദാസ് ചേമഞ്ചേരി, യു എല്‍ സി സി എസ് മാനേജര്‍ രാജീവന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു .ബദര്‍ ജുമാമസ്ജിദ് പ്രസിഡണ്ട് ജ: കാദര്‍ഹാജി ബിസ്മി, തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രം സെക്രട്ടറി എ കെ സുനില്‍കുമാര്‍, പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് മൊടവനക്കണ്ടി ബാലന്‍, അക്കര ശ്രീ കുറുമ്പാ ഭഗവതി ക്ഷേത്രം ഭാരവാഹി പി പി ഉദയഘോഷ്, മസ്ജിദുല്‍ ഇസ്വ് ലാഹ് സെക്രട്ടറി ടി ടി മൊയ്തീന്‍കോയ, അഴീക്കല്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി എ ടി സജിത്ത്, വെങ്ങളം ശ്രീ ഭഗവതി ക്ഷേത്രം ഭാരവാഹി ജിജോയ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

തീര്‍ത്ഥകുളം നിര്‍മ്മാണ കമ്മറ്റി വൈസ് ചെയര്‍മാന്‍ ടി വി ചന്ദ്രഹാസന്‍ നന്ദി പ്രകടനം നടത്തി ഉച്ചക്ക് 12 മണി മുതല്‍ 2 മണി വരെ പ്രസാദ ഊട്ടും നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150517/meledath-siva-temple-chemencheri)