---
title: "#RAID| കൊങ്ങന്നൂരില്‍ നിന്നും അനധികൃത മദ്യം പിടിച്ചെടുത്തു ;  ഒരാള്‍ റിമാന്റില്‍"
english_title: "Illegal liquor seized from Kongannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150524/illegal-liquor-seized-from-kongannur"
published_at: "2023-10-02T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651aa2b31a84f_siva_dasan.jpg"
keywords: []
---

# #RAID| കൊങ്ങന്നൂരില്‍ നിന്നും അനധികൃത മദ്യം പിടിച്ചെടുത്തു ;  ഒരാള്‍ റിമാന്റില്‍

> **Lead Summary:** അത്തോളി : വീടിന് സമീപം അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ കൊങ്ങന്നൂര്‍ ശിവഗംഗ വീട്ടില്‍ വി വി ശിവദാസനെ അത്തോളി പോലീസ് പിടികൂടി. ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ സ്‌പെഷ്യല്‍ റെയിഡില്‍ വൈകിട്ടാണ് കൊങ്ങന്നൂര്‍ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന ശിവദാസനെ വീടിന് സമീപത്ത് നിന്നും പോലീസ് സംഘം തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്തത്.

## Article Content

അത്തോളി : വീടിന് സമീപം അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ കൊങ്ങന്നൂര്‍ ശിവഗംഗ വീട്ടില്‍ വി വി ശിവദാസനെ അത്തോളി പോലീസ് പിടികൂടി. ഗ്രാമ പഞ്ചായത്ത് കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം നടത്തിയ സ്‌പെഷ്യല്‍ റെയിഡില്‍ വൈകിട്ടാണ് കൊങ്ങന്നൂര്‍ എ എല്‍ പി സ്‌കൂളിന് സമീപം താമസിക്കുന്ന ശിവദാസനെ വീടിന് സമീപത്ത് നിന്നും പോലീസ് സംഘം തൊണ്ടി സഹിതം കസ്റ്റഡിയിലെടുത്തത്.

പോലീസ് ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് ഐ ആര്‍ രാജീവ് , കെ പി ബിജു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ അനൂപ് , സിവില്‍ പോലീസ് ഓഫീസര്‍ കെ എം അജീഷ്, കെ എച്ച് ജി രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

അബ്കാരി ആക്ട് 55 ഐ -പ്രകാരമാണ് കേസെടുത്തത്. വൈകുന്നേരം ബാലുശേരി താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കി. രാത്രിയോടെ പേരാമ്പ്ര മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കി , തുടര്‍ന്ന് കൊയിലാണ്ടി സബ് ജയിലില്‍ റിമാന്റ് ചെയ്തു. വരും ദിവസങ്ങളില്‍ സമാന രീതിയില്‍ മിന്നല്‍ പരിശോധന ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150524/illegal-liquor-seized-from-kongannur)