---
title: "#NABI DINAM| നൂറുന്‍ അലാനൂര്‍; പാലോളിയില്‍  നബി ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "nabi dinam function at paloli"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150541/nabi-dinam-function-at-paloli"
published_at: "2023-10-02T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ab10e1bd45_nabi_rally_.jpg"
keywords: []
---

# #NABI DINAM| നൂറുന്‍ അലാനൂര്‍; പാലോളിയില്‍  നബി ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കൂട്ടാലിട :**പാലോളിയില്‍ നബിദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്‌നേഹം . സമത്വചിന്ത . സഹിഷ്ണുത എന്ന പ്രമേയത്തില്‍ പാലോളി മഹല്ല് കമ്മിറ്റി നൂറുന്‍ അലാ നൂര്‍ എന്ന പേരിലാണ് പരിപാടികള്‍ നടത്തിയത്.

## Article Content

**കൂട്ടാലിട :**പാലോളിയില്‍ നബിദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്‌നേഹം . സമത്വചിന്ത . സഹിഷ്ണുത എന്ന പ്രമേയത്തില്‍ പാലോളി മഹല്ല് കമ്മിറ്റി നൂറുന്‍ അലാ നൂര്‍ എന്ന പേരിലാണ് പരിപാടികള്‍ നടത്തിയത്.

വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍ . നബിദിന റാലി , അന്നദാനം തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്നു. സമാപന സമ്മേളനം ജലീല്‍ദാരിമി ഉദ്ഘാടനം ചെയ്തു. പി.വി. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

ഡോ. ഷമ്മാസ് ദാരിമി പായിപ്പുല്ല് മദ്ഹുര്‍റസൂല്‍ പ്രഭാഷണം നടത്തി. സയ്യിദ് മുഹ്‌ളാര്‍ സഖാഫ് ഫൈസി പാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

ടി.വി. എ.സമദ് ഫൈസി, സി.കെ. അസ്സന്‍ കുട്ടി, അബ്ദുല്‍ മജീദ് നന്തി, കെ.റഫീക്ക്, ബി.പി. ജമാല്‍ , നബീല്‍ അഷ് അരി. സ്വാദിഖ് മുസ്ലിയാര്‍, സഅദ് ഫൈസി, മുസ്തഫ കീപ്പോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150541/nabi-dinam-function-at-paloli)