---
title: "#DYFI| ഏറ്റവും കൂടുതല്‍ രക്തം ദാനം  ചെയ്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി"
english_title: " Most blood donation DYFI District Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150580/most-blood-donation-dyfi-district-committee"
published_at: "2023-10-02T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ad09eed362_dyfi.jpg"
keywords: []
---

# #DYFI| ഏറ്റവും കൂടുതല്‍ രക്തം ദാനം  ചെയ്ത് ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റി

> **Lead Summary:** **കോഴിക്കോട് : **കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാര്‍ഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്. കഴിഞ്ഞ 10 വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐ തന്നെയാണ് ഈ അവാര്‍ഡ് ഏറ്റു വാങ്ങിയിട്ടുള്ളത്.

## Article Content

**കോഴിക്കോട് : **കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ 2022-23 വര്‍ഷത്തെ ഏറ്റവും കൂടുതല്‍ രക്തം ദാനം ചെയ്ത സംഘടനക്കുള്ള അവാര്‍ഡ് ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മറ്റിക്ക്. കഴിഞ്ഞ 10 വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയില്‍ ഡിവൈഎഫ്‌ഐ തന്നെയാണ് ഈ അവാര്‍ഡ് ഏറ്റു വാങ്ങിയിട്ടുള്ളത്.

നാലുവര്‍ഷം മുമ്പ് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച സ്‌നേഹധമനി എന്ന ക്യാമ്പിന്റെ ഭാഗമായി ഇതുവരെ 19,153 യൂണിറ്റ് രക്തം മെഡിക്കല്‍ കോളേജിന് നല്‍കിയിട്ടുണ്ട് എല്ലാദിവസവും 15 വളണ്ടിയര്‍മാര്‍ രക്തം നല്‍കിവരുന്ന രീതിയിലാണ് ഈ ക്യാമ്പയിന്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.

ഇന്ന് കോഴിക്കോട് നോര്‍ത്ത് ബ്ലോക്കിലെ വെസ്റ്റില്‍ മേഖലാ കമ്മിറ്റിയിലെ പ്രവര്‍ത്തകരായിരുന്നു രക്തം നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് ആശുപത്രി സൂപ്രണ്ട് ഡോ.,ശ്രീജയനില്‍ നിന്നും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി പിസി ഷൈജു ജില്ലാ പ്രസിഡണ്ട് അഡ്വ.എല്‍.ജി. ലിജീഷ് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി .

ജില്ലാ , ട്രഷറര്‍ ടി കെ സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെഅരുണ്‍, കെ ഷെഫീഖ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150580/most-blood-donation-dyfi-district-committee)