---
title: "#spc| നന്മണ്ട ഹയര്‍ സെക്കണ്ടറിയില്‍ ശുചീകരണത്തിന്  നേതൃത്വം നല്‍കി സ്റ്റുഡന്റ് പോലീസ്"
english_title: "For cleaning in Nanmanda Higher Secondary Led by student police"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150598/for-cleaning-in-nanmanda-higher-secondary-led-by-student-police"
published_at: "2023-10-02T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651adcd0d000b_SPC__.jpg"
keywords: []
---

# #spc| നന്മണ്ട ഹയര്‍ സെക്കണ്ടറിയില്‍ ശുചീകരണത്തിന്  നേതൃത്വം നല്‍കി സ്റ്റുഡന്റ് പോലീസ്

> **Lead Summary:** **നന്മണ്ട: **നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

## Article Content

**നന്മണ്ട: **നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

ഹെഡ്മാസ്റ്റര്‍ അബൂബക്കര്‍ സിദ്ദിഖ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം ഇ കെ.രാജീവന്‍ ശുചീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി . യു.കെ.സിറാജ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ കെ.ഷിബു. ,ലീഡര്‍ കേഡറ്റ് നിവേദ്യ.ഡി.എസ് എന്നിവര്‍ സംസാരിച്ചു. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കേഡറ്റുകള്‍ക്കായി വിവിധ മത്സരങ്ങളും നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150598/for-cleaning-in-nanmanda-higher-secondary-led-by-student-police)