---
title: "#ISM| യുവത്വം സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്ന്  നില്‍ക്കണമെന്ന് ഐ.എസ്.എം"
english_title: "ISM function kattipara gram panchayath "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150639/ism-function-kattipara-gram-panchayath"
published_at: "2023-10-03T06:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b6cbd04b5b_ET_muhammad_basheer_MP.jpg"
keywords: []
---

# #ISM| യുവത്വം സാധാരണക്കാര്‍ക്കൊപ്പം ചേര്‍ന്ന്  നില്‍ക്കണമെന്ന് ഐ.എസ്.എം

> **Lead Summary:** **പുനൂര്‍ :** മതത്തിന്റെ നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ നെഞ്ചേറ്റുന്ന യുവത്വം സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് ചേര്‍ന്ന് നില്‍ക്കാന്‍ മുന്നോട് വരണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം.ആവശ്യപ്പെട്ടു. ഐ.എസ്.എം.

## Article Content

**പുനൂര്‍ :** മതത്തിന്റെ നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ നെഞ്ചേറ്റുന്ന യുവത്വം സമൂഹത്തില്‍ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരോട് ചേര്‍ന്ന് നില്‍ക്കാന്‍ മുന്നോട് വരണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ യുവജന വിഭാഗമായ ഐ.എസ്.എം.ആവശ്യപ്പെട്ടു. ഐ.എസ്.എം.

സാമൂഹ്യക്ഷേമ വകുപ്പായ ഈലാഫിന്റെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് കട്ടിപ്പാറ പഞ്ചായത്തിലെ ചിങ്ങണം പൊയിലില്‍ നിര്‍മ്മിച്ച വീടിന്റെ സമര്‍പ്പണം ഇടി മുഹമ്മദ് ബഷീര്‍ എം പി നിര്‍വഹിച്ചു ചടങ്ങില്‍ കെ എന്‍ എം കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡണ്ട് വി. പി അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. കെ .എന്‍ .എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാഷണം നടത്തി.

ഐ എസ് എം ജില്ലാ ട്രഷറര്‍ സുബൈര്‍ കൊയിലാണ്ടി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.   ഐ എസ് എം സംസ്ഥാന ട്രഷറര്‍ കെ എം എ അസീസ് ഈലാഫ് വിംഗ് സംസ്ഥാന കണ്‍വീനര്‍ സുബൈര്‍ പീടിയേക്കല്‍, വൈസ്.പ്രസിഡന്റുമാരായ ഡോ: ജംഷീര്‍ ഫാറൂഖി, റഹ്‌മത്തുല്ല സ്വലാഹി പുത്തൂര്‍. നൗഷാദ് കരുവണ്ണൂര്‍, ജില്ലാ സെക്രട്ടറി എന്‍.കെ.എം.സക്കരിയ്യ . ട്രഷറര്‍ സി.കെ പോക്കര്‍, കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മോയത്ത് മുഹമ്മദ്, വാര്‍ഡ് മെമ്പര്‍ അബൂബക്കര്‍ , എ.കെ, ഐ.എസ്.. എം ജില്ലാ പ്രസിഡന്റ് അബ്ദുസ്സലാം കല്ലേരി, സെക്രട്ടറി ഷമീര്‍ വായകാട്, ഈ ലാഫ് ജില്ലാ കണ്‍വീനര്‍ ഷാനവാസ് പൂനൂര്‍, കോര്‍ഡിനേറ്റര്‍ ഹനീഫ വാകയാട്, ഈ ലാഫ് ജില്ലാ രക്ഷാധികാരി അബ്ദുല്‍ ഖാദര്‍ ചെങ്ങോട്ട് കാവ്. ഈലാഫ് ജില്ലാ ചെയര്‍മാന്‍ വമ്പന്‍ അബ്ദുറഹിമാന്‍ , ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, നൗഫല്‍ ബിനോയ് . വി.കെ.സി. ഉമര്‍ മൗലവി, കെ.എന്‍.എം. പൂനൂര്‍ മണ്ഡലം പ്രസിഡന്റ് കെ.ടി. അബ്ദുറഹിമാന്‍ . സെക്രട്ടറി സുലൈമാന്‍ ., സുലൈമാന്‍ മുസ്ലിയാര്‍ ചൊക്ലി, മുഹമ്മദ് ഉള്ളിയേരി മഹല്ല് പ്രസിഡന്റ് ബഷീര്‍ . പി.പി. അബ്ദുസ്സലാം .അഷ്‌റഫ് കോളിക്കല്‍, ഹാരിസ് അമ്പായത്തോട്, മുന്‍പഞ്ചായത്ത് മെമ്പര്‍ സി.പി. നിസാര്‍ , എം.ജി.എം.ജില്ലാ പ്രസിഡന്റ് മറിയം , എം.ജി.എം.ജില്ലാ സെക്രട്ടറി റഹ്‌മത്ത്. എം.ജി.എം.ജില്ലാ ട്രഷറര്‍ ഖദീജ, കൊയിലാണ്ടി ജില്ലാ എം.ജി.എം. ഈലാഫ് കണ്‍വീനര്‍ അസ്മ ബാലുശ്ശേരി, മൈമൂന ബാലുശ്ശേരി, ആയിഷ അലി കിനാലൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150639/ism-function-kattipara-gram-panchayath)