---
title: "#Ramla Beegum| മാപ്പിള കലയെ ജനകീയമാക്കിയ ചടുലശബ്ദ ഭാവമാണ്  റംല ബീഗം - മാപ്പിള കലാഅക്കാദമി"
english_title: "ramala beegum memorial function at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150646/ramala-beegum-memorial-function-at-naduvannur"
published_at: "2023-10-03T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651b7b0f4db1f_MK_Haji.jpg"
keywords: []
---

# #Ramla Beegum| മാപ്പിള കലയെ ജനകീയമാക്കിയ ചടുലശബ്ദ ഭാവമാണ്  റംല ബീഗം - മാപ്പിള കലാഅക്കാദമി

> **Lead Summary:** നടുവണ്ണൂര്‍:ചടുല ശബ്ദഭംഗിയിലുടെ മാപ്പിള കലയെ ജനകീയമാക്കിയ കലാകാരിയാണ് റംല ബീഗം. ഗായികയോടപ്പം കാഥിക കൂടിയായ ബീഗം പഴയ കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തിയത് പാട്ടിലൂടെയും കഥാപ്രസംഗത്തിലൂടെയുമാണന്ന് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ അഭിപ്രായപ്പെട്ടു. റംല ബീഗം അനുസ്മരണവും നടുവണ്ണൂര്‍ മേഖല സംഗമവും എ.കെ. തറുവൈ ഹാജി ഉദ്ഘാടനം ചെയ്തു.

## Article Content

നടുവണ്ണൂര്‍:ചടുല ശബ്ദഭംഗിയിലുടെ മാപ്പിള കലയെ ജനകീയമാക്കിയ കലാകാരിയാണ് റംല ബീഗം. ഗായികയോടപ്പം കാഥിക കൂടിയായ ബീഗം പഴയ കാലത്ത് നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്തിയത് പാട്ടിലൂടെയും കഥാപ്രസംഗത്തിലൂടെയുമാണന്ന് കേരള മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ അഭിപ്രായപ്പെട്ടു. റംല ബീഗം അനുസ്മരണവും നടുവണ്ണൂര്‍ മേഖല സംഗമവും എ.കെ. തറുവൈ ഹാജി ഉദ്ഘാടനം ചെയ്തു.

അക്കാദമി ജില്ലാ സെക്രട്ടറി വി.എം.അഷറഫ് അധ്യക്ഷത വഹിച്ചു. അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ സെക്രട്ടറി എന്‍.കെ. മുസ്തഫ, എന്‍.എ. ഹാജി, ബഷീര്‍ കുന്നുമ്മല്‍, അഷറഫ് നാറാത്ത്, കെ. മുഹമ്മദ് മാസ്റ്റര്‍, ഷംസുദ്ദീന്‍ കക്കാട്, മുജീബ് കോമത്ത് , തച്ചോളി കുഞ്ഞബ്ദുള്ള, ടി.കെ.നൗഷാദ് എന്നിവര്‍ സംസാരിച്ചു.

കെ.ടി.കെ. റഷീദ് സ്വാഗതവും, മജീദ് ഡീലക്‌സ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന റംലബീഗം ഇശല്‍വിരുന്നിന് കെ. നൗഫല്‍, ഷമീര്‍ മേപ്പയ്യൂര്‍, ഷമീര്‍ നടവണ്ണൂര്‍, സുബൈര്‍ കൂരാച്ചുണ്ട്, റംല കുന്നുമ്മല്‍, ടി. ബഷീര്‍. എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150646/ramala-beegum-memorial-function-at-naduvannur)