---
title: "#Excise|വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്‌സൈസ് സംഘം 13 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു"
english_title: "excise raid thamarassery parappan poyil "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150820/excise-raid-thamarassery-parappan-poyil"
published_at: "2023-10-03T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651c20e63db6c_Exisce_tms.jpg"
keywords: []
---

# #Excise|വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്‌സൈസ് സംഘം 13 ലിറ്റര്‍ ചാരായം പിടിച്ചെടുത്തു

> **Lead Summary:** **താമരശ്ശേരി:** പരപ്പന്‍പൊയിലില്‍ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്‌സൈസ് സംഘം പിടികൂടി. കതിരോട് തെക്കെപുറായില്‍ സജീഷ് കുമാറിന്റെ വീടിന്റെ പിന്‍ വശത്തുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

## Article Content

**താമരശ്ശേരി:** പരപ്പന്‍പൊയിലില്‍ വീട് കേന്ദ്രീകരിച്ചുള്ള വ്യാജ വാറ്റ് എക്‌സൈസ് സംഘം പിടികൂടി. കതിരോട് തെക്കെപുറായില്‍ സജീഷ് കുമാറിന്റെ വീടിന്റെ പിന്‍ വശത്തുള്ള ഷെഡിലാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ കെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ചാരായം വാറ്റികൊണ്ടിരിക്കെ ആണ് എക്‌സൈസ് സംഘം സ്ഥലത്തെത്തിയത്.

ഇതോടെ പ്രതി ഓടി രക്ഷപ്പെട്ടു. 130 ലിറ്റര്‍ വാഷ് നശിപ്പിച്ച എക്‌സൈസ് 13 ലിറ്റര്‍ ചാരായം,ഗ്യാസ് സിലിണ്ടര്‍, ഗ്യാസ് അടുപ്പ് തൂങ്ങിയ വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു.

പ്രിവന്റിവ് ഓഫീസര്‍ രണ്‍ജിത്ത്, സി ഇ ഒ മാരായ വിവേക്,അഭിജിത്ത്,ഡ്രൈവര്‍ ഷിതിന്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.സംഭവത്തില്‍ എക്‌സൈസ്‌കേസെടുത്ത് അന്വേഷണ ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150820/excise-raid-thamarassery-parappan-poyil)