---
title: "#ACCIDENT| സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം"
english_title: "accident death in balussery-koottalita road "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150915/accident-death-in-balussery-koottalita-road"
published_at: "2023-10-04T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ceee6b30f1_manoj.jpg"
keywords: []
---

# #ACCIDENT| സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** **കൂട്ടാലിട :** സ്വകാര്യ ബസ്സ് തട്ടി കാല്‍നട യാത്രക്കാരന്‍ മരിച്ചു. അവിടനല്ലൂര്‍ അണിയോത്ത് മീത്തല്‍മനോജ് ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ബാലുശ്ശേരി -കൂട്ടാലിട റോഡില്‍ കരുവള്ളി അണിയോത്ത് താഴെയായിരുന്നു അപകടം നടന്നത് .

## Article Content

**കൂട്ടാലിട :** സ്വകാര്യ ബസ്സ് തട്ടി കാല്‍നട യാത്രക്കാരന്‍ മരിച്ചു. അവിടനല്ലൂര്‍ അണിയോത്ത് മീത്തല്‍മനോജ് ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ബാലുശ്ശേരി -കൂട്ടാലിട റോഡില്‍ കരുവള്ളി അണിയോത്ത് താഴെയായിരുന്നു അപകടം നടന്നത് .

മനോജ് അങ്ങാടിയില്‍ നിന്നു വീട്ടിലേക്കു പോകും വഴി കരുവള്ളികുന്നിനടുത്ത് അണിയോത്ത് താഴെയാണ് അപകടം.  കോഴിക്കോട്ടു നിന്നു കൂരാ ച്ചുണ്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് ഇടിച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ അണിയാത്ത് മീത്തല്‍ ശ്രീധരന്റെയും കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: ഷീന. മക്കള്‍: സഞ്ജന. സഹോദരി: മിനി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150915/accident-death-in-balussery-koottalita-road)