---
title: "പ്രഭാത ഓട്ടത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു"
english_title: "A Plus One student collapsed and died during a morning run"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150959/a-plus-one-student-collapsed-and-died-during-a-morning-run"
published_at: "2023-10-04T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d0c3c66ff0_hemand_sanker.jpg"
keywords: []
---

# പ്രഭാത ഓട്ടത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** അത്തോളി: അതിരാവിലെ ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തില്‍ കണ്ടി ശ്രീഹരിയില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കര്‍ ആണ് റോഡ് അരികില്‍ വീണു മരിച്ചത്.

## Article Content

അത്തോളി: അതിരാവിലെ ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. കുടക്കല്ല് എടത്തില്‍ കണ്ടി ശ്രീഹരിയില്‍ അനില്‍കുമാറിന്റെയും ശ്രീജയുടെയും മകനായ ഹേമന്ദ് ശങ്കര്‍ ആണ് റോഡ് അരികില്‍ വീണു മരിച്ചത്.

പതിവായി കൂട്ടുകാര്‍ക്കൊപ്പം അതി രാവിലെ ഓടാറുണ്ട്. രാവിലെ 6 മണിക്കാണ് കുഴഞ്ഞു വീണത്.

അത്തോളി ജിവി എച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്.

ഹേമന്ദ് ശങ്കറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് വിദ്യാലയത്തിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150959/a-plus-one-student-collapsed-and-died-during-a-morning-run)