---
title: "#SEVA DAL| സേവാദള്‍ ചതുര്‍ദിന ക്യാമ്പ് വാകയാട് ; സംഘാടക സമിതി രൂപീകരിച്ചു"
english_title: "seva dal districr camp at vakayat"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151056/seva-dal-districr-camp-at-vakayat"
published_at: "2023-10-04T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d5a9f8e42a_seva_dal.jpg"
keywords: []
---

# #SEVA DAL| സേവാദള്‍ ചതുര്‍ദിന ക്യാമ്പ് വാകയാട് ; സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** **ബാലുശേരി : **കോഴിക്കോട് ജില്ലാ സേവാദള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 21,22,23,24 തിയ്യതികളില്‍ ബാലുശേരി വാകയാട് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ വെച്ച് നടത്തുന്ന ജില്ലാ സേവാദള്‍ ചതുര്‍ദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**ബാലുശേരി : **കോഴിക്കോട് ജില്ലാ സേവാദള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2023 ഒക്ടോബര്‍ 21,22,23,24 തിയ്യതികളില്‍ ബാലുശേരി വാകയാട് ഹയര്‍ സെക്കന്‍ഡറി ഹൈസ്‌കൂളില്‍ വെച്ച് നടത്തുന്ന ജില്ലാ സേവാദള്‍ ചതുര്‍ദിന ക്യാമ്പിന് സംഘാടക സമിതി രൂപീകരിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ ആയി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ ജനറല്‍ കണ്‍വീനറായീ ജില്ലാ സേവാദള്‍ പ്രസിഡന്റ് കെ.കെ.അബൂബക്കര്‍ ഖജാന്‍ജിയായി ബാലുശേരി ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവന്‍ എന്നിവരെ തെരഞ്ഞെടുത്തു. 101അംഗ സ്വാഗതസംഘം രൂപീകരിച്ചു.

യോഗം കെ.പി.സി.സീ ജനറല്‍സെക്രട്ടറി പി.എം.നിയാസ് ഉല്‍ഘാടനം ചെയ്തു. സംസ്ഥാന സേവാദള്‍ പ്രസിഡന്റ് രമേശന്‍ കരുവാച്ചേരി മുഖ്യ പ്രഭാഷണം നടത്തി .

പ്രകാശന്‍ കണ്ണൂര്‍, കോണ്‍ഗ്രസ് നേതാക്കളായ ഗണേഷ്ബാബു,കാവില്‍.പി.മാധവന്‍, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. കെ.കെ.അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സി.എം രാജന്‍ സ്വാഗതവും പുഷ്പാംഗദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151056/seva-dal-districr-camp-at-vakayat)