---
title: "#DYFI| ബാലുശ്ശേരിയില്‍ 40000 യുവതി യുവാക്കളെ അംഗങ്ങളാക്കുമെന്ന്  ഡിവൈഎഫ്‌ഐ കണ്‍വന്‍ഷന്‍"
english_title: "balussery dyfi block convention "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151361/balussery-dyfi-block-convention"
published_at: "2023-10-05T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ee124df822_dyfi_balissery_.jpg"
keywords: []
---

# #DYFI| ബാലുശ്ശേരിയില്‍ 40000 യുവതി യുവാക്കളെ അംഗങ്ങളാക്കുമെന്ന്  ഡിവൈഎഫ്‌ഐ കണ്‍വന്‍ഷന്‍

> **Lead Summary:** **ബാലുശ്ശേരി: **നാല്‍പതിനായിരം യുവതി യുവാക്കളെ അംഗങ്ങളാക്കാന്‍ ബാലുശ്ശേരിയില്‍ നടന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

## Article Content

**ബാലുശ്ശേരി: **നാല്‍പതിനായിരം യുവതി യുവാക്കളെ അംഗങ്ങളാക്കാന്‍ ബാലുശ്ശേരിയില്‍ നടന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് കണ്‍വന്‍ഷന്‍ തീരുമാനിച്ചു.

ബഹുസ്വര ഇന്ത്യക്കായി സമര യൗവനം -ഡിവൈഎഫ്‌ഐ അംഗങ്ങളാവുക എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.ബിടി ആര്‍ മന്ദിരത്തില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ എം നിനു ഉദ്ഘാടനം ചെയ്തു.

എസ് എസ് അതുല്‍ അദ്ധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി ടി സരുണ്‍, ജില്ലാ കമ്മിറ്റി അംഗം പി എം അജിഷ, കെ ഷിബിന്‍, അഞ്ജലി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151361/balussery-dyfi-block-convention)