---
title: "ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം ;  101 അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു"
english_title: " Sri Ayyappan Lamp Festival; A 101-member celebration committee was formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151370/sri-ayyappan-lamp-festival-a-101-member-celebration-committee-was-formed"
published_at: "2023-10-05T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651eeb0d0862e_AYYPPA_SEVA_SANGAM.jpg"
keywords: []
---

# ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം ;  101 അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **താമരശ്ശേരി:** അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16 ന് താമരശ്ശേരിയില്‍ നടത്തുന്ന 68-ാമത് ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം വിജയപ്രദമാക്കാന്‍ 101 അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു. ആഘോഷകമ്മിറ്റി രൂപീകരണ യോഗത്തില്‍ അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷനായി.

## Article Content

**താമരശ്ശേരി:** അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16 ന് താമരശ്ശേരിയില്‍ നടത്തുന്ന 68-ാമത് ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം വിജയപ്രദമാക്കാന്‍ 101 അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു. ആഘോഷകമ്മിറ്റി രൂപീകരണ യോഗത്തില്‍ അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷനായി.

മുതിര്‍ന്ന ഗുരുസ്വാമിയും താമരശ്ശേരി കോട്ടയില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടുമായ ടി.എന്‍. രാമനുണ്ണി നായര്‍ ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. വിവിധ ക്ഷേത്രകമ്മിറ്റികളുടെ ഭാരവാഹികളായ അമൃതദാസ് തമ്പി , അഡ്വ.വി.എം.അജിത് കുമാര്‍ , എ.കെ. ബബീഷ് , പി.ബൈജു , ശ്രീധരന്‍ മേലെപ്പാത്ത്, വി.കെ. പുഷ്പാംഗദന്‍ ,കെശിവദാസന്‍ , കെ. സരസ്വതി, രാധാകൃഷ്ണന്‍ ഉണ്ണികുളം, വി.പി.രാജീവന്‍ പ്രസംഗിച്ചു. കെ.പി.ഷിജിത്ത് സ്വാഗതവും സി.എസ്സ് സുധീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

ആഘോഷകമ്മിറ്റി ഭാരവാഹികളായി ചെയര്‍മാന്‍ ശ്രീധരന്‍ മേലെപ്പാത്ത്, ജനറല്‍ കണ്‍വീനര്‍ സി.എസ്. സുധീഷ്‌കുമാര്‍ , ട്രഷറര്‍ വി.പി.രാജീവന്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151370/sri-ayyappan-lamp-festival-a-101-member-celebration-committee-was-formed)