---
title: "#Millet farming| മില്ലറ്റ് കൃഷി ; നടുവണ്ണൂരില്‍ ഗ്രൂപ്പ്  ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു"
english_title: "Millet farming : group discuss at naduvannur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151436/millet-farming-group-discuss-at-naduvannur"
published_at: "2023-10-06T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f9208afc67_millatt_farming.jpg"
keywords: []
---

# #Millet farming| മില്ലറ്റ് കൃഷി ; നടുവണ്ണൂരില്‍ ഗ്രൂപ്പ്  ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **'ആത്മ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി നടുവണ്ണൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ 'ഗ്രൂപ്പ് ശാക്തീകരണ പരിപാടി' സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **'ആത്മ കോഴിക്കോട്' പദ്ധതിയുടെ ഭാഗമായി നടുവണ്ണൂര്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ 'ഗ്രൂപ്പ് ശാക്തീകരണ പരിപാടി' സംഘടിപ്പിച്ചു.

മില്ലറ്റ് മിഷന്‍ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ മില്ലറ്റിനെക്കുറിച്ചും മില്ലറ്റ് കൃഷിയെ കുറിച്ചും ക്ലാസെടുത്തു. അസിസ്റ്റന്റ്കൃഷി ഓഫീസര്‍ എം.പി സജീവന്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ കൃഷി അസിസ്റ്റന്റ് ടി.കെ. ധന്യ, കൃഷി കൂട്ടം ലീഡര്‍ സക്കീന ബ്ലോക്ക് കോര്‍ഡിനേറ്റര്‍ കൃഷ്ണപ്രിയ അബ്ദുള്‍ സലാം എന്നിവര്‍ സംസാരിച്ചു.

മില്ലറ്റിന്റെ ആരോഗ്യ വശങ്ങളെ കുറിച്ചും മില്ലറ്റ് കൃഷി രീതികളെ കുറിച്ചുമാണ് ക്ലാസില്‍ വിശദമായി പ്രതിപാദിച്ചത്. ഒക്ടോബറില്‍ തന്നെ മില്ലറ്റ് കൃഷി തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളുമായാണ് കര്‍ഷകര്‍ മുന്നോട്ട് പോകുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151436/millet-farming-group-discuss-at-naduvannur)