---
title: "#Accident| ഉള്ള്യേരി പാലോറ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പിടിച്ച് കാല്‍നടയാത്രക്കാരന്  പരിക്ക്"
english_title: "accident in ulliyeri palora busstop "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151477/accident-in-ulliyeri-palora-busstop"
published_at: "2023-10-06T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651faf7944069_ulliyeri_palora.jpg"
keywords: []
---

# #Accident| ഉള്ള്യേരി പാലോറ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പിടിച്ച് കാല്‍നടയാത്രക്കാരന്  പരിക്ക്

> **Lead Summary:** **ബാലുശ്ശേരി :**കൊയിലാണ്ടി -ഉള്ള്യേരി റോഡില്‍ പാലോറ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പിടിച്ച് വൃദ്ധന് പരുക്ക്. പനച്ചിപ്പറമ്പത്ത് കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലും, പിന്നീട് കോഴിക്കോട് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

## Article Content

**ബാലുശ്ശേരി :**കൊയിലാണ്ടി -ഉള്ള്യേരി റോഡില്‍ പാലോറ ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ജീപ്പിടിച്ച് വൃദ്ധന് പരുക്ക്. പനച്ചിപ്പറമ്പത്ത് കുഞ്ഞിരാമനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആദ്യം മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജിലും, പിന്നീട് കോഴിക്കോട് സ്വകാര്യആശുപത്രിയിലും പ്രവേശിപ്പിച്ചു.

റോഡരികിലൂടെ നടന്നുപോകുമ്പോള്‍ ജീപ്പ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സമീപത്തെ വര്‍ക്ക് ഷോപ്പിനുടമ പ്രസാദിന്റെ നിര്‍ത്തിയിട്ട ഓട്ടോയിലും ഇടിച്ച ശേഷം ജീപ്പ് തലകീഴായി മറിയുകയായിരുന്നു.

എസ്‌ഐ സന്തോഷ്, എഎസ്‌ഐ ഷാലു, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ ഹൈവെ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.

ജിപ്പ് മറിഞ്ഞതിനെ തുടര്‍ന്ന് റോഡിലേക്കൊഴുകിയ എണ്ണ കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി ശുചീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151477/accident-in-ulliyeri-palora-busstop)