---
title: "കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിന് പുതിയ ക്ലാസ് മുറികള്‍"
english_title: "New bulding for kokkallur hogher secondary school "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151495/new-bulding-for-kokkallur-hogher-secondary-school"
published_at: "2023-10-06T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651fbca226e46_sachin_dev_mla.jpg"
keywords: []
---

# കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി  സ്‌കൂളിന് പുതിയ ക്ലാസ് മുറികള്‍

> **Lead Summary:** **ബാലുശ്ശേരി :** പൊതു വിദ്യാഭ്യാസ വകുപ്പ് പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നിര്‍മ്മിച്ച അഞ്ച് ക്ലാസ് മുറികളും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളും കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി :** പൊതു വിദ്യാഭ്യാസ വകുപ്പ് പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി കോക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നിര്‍മ്മിച്ച അഞ്ച് ക്ലാസ് മുറികളും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച അഞ്ചു ക്ലാസ് മുറികളും കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാര്‍ 65 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 65 ലക്ഷം രൂപയുമാണ് കെട്ടിട നിര്‍മ്മാണത്തിനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.

സി. വിനിജ റിപ്പോര്‍ട്ട അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്കുള്ള ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് രൂപ ലേഖ കൊമ്പിലാട് നല്‍കി.

സ്ഥിരം സമിതി അധ്യക്ഷ ഉമ മഠത്തില്‍, പി.എന്‍. അശോകന്‍ , ബ്ലോക്ക് മെമ്പര്‍ കെ.സി.രാജീവന്‍ , ഇന്ദിര തെക്കേവീട്ടില്‍, പി.പി.രവീന്ദ്രനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.പി. പ്രേമ സ്വാഗതവും പ്രിന്‍സിപ്പല്‍ എന്‍.എം. നിഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151495/new-bulding-for-kokkallur-hogher-secondary-school)