---
title: "#NGO union| എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി ;  കൂമ്പാറയില്‍ സ്‌നേഹ വീടിന്റെ  തറക്കല്ലിടല്‍ "
english_title: "NGo union silver jubilee sneha veedu project "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151581/ngo-union-silver-jubilee-sneha-veedu-project"
published_at: "2023-10-06T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6520f2ca7713a_sneha_veedu.jpg"
keywords: []
---

# #NGO union| എന്‍ജിഒ യൂണിയന്‍ വജ്ര ജൂബിലി ;  കൂമ്പാറയില്‍ സ്‌നേഹ വീടിന്റെ  തറക്കല്ലിടല്‍ 

> **Lead Summary:** താമരശ്ശേരി : വജ്ര ജൂബിലിയുടെ ഭാഗമായി കേരള എന്‍ജിഒ യൂണിയന്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം കൂടരഞ്ഞി പഞ്ചായത്തില്‍ കൂമ്പാറയില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് നിര്‍വ്വഹിച്ചു.

## Article Content

താമരശ്ശേരി : വജ്ര ജൂബിലിയുടെ ഭാഗമായി കേരള എന്‍ജിഒ യൂണിയന്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി പ്രകാരം കൂടരഞ്ഞി പഞ്ചായത്തില്‍ കൂമ്പാറയില്‍ നിര്‍മ്മിക്കുന്ന സ്‌നേഹ വീടിന്റെ നിര്‍മ്മാണോദ്ഘാടനം തിരുവമ്പാടി എം എല്‍ എ ലിന്റോ ജോസഫ് നിര്‍വ്വഹിച്ചു.

സംസ്ഥാനത്ത് 60 കുടുംബങ്ങള്‍ക്ക് വീട് നല്‍ക്കുന്നത്. ജില്ലയില്‍ 5 വീടുകളില്‍ 5- മത്തെ വീടാണ് കൂടരഞ്ഞിയിലെ കൂമ്പാറയില്‍ നിര്‍മ്മിക്കുന്നത്. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഗുണഭേക്തക്കള്‍, അതി ദരിദ്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് വീട് നല്‍ക്കുന്നത്. ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ക്ഷേമത്തിനുമുള്ള പ്രവര്‍ത്തനത്തിനൊപ്പം നാടിന്റെ കണ്ണീരൊപ്പുന്ന മഹത്തായ ദൗത്യത്തിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ സര്‍വീസ് സംഘടന.

ജീവനക്കാരും നാട്ടുകാരും , ജനപ്രതിനിധികളും, വിവിധ സംഘടനാ നേതാക്കളും ഉള്‍പ്പെടെ വന്‍ ജനാവലിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയത്. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷനായി യൂണിയന്‍ ജില്ല സെക്രട്ടറി ഹംസ കണ്ണാട്ടില്‍ സ്വാഗതം പറഞ്ഞു.

യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം. ദൈത്രേന്ദ്രകുമാര്‍. സംസ്ഥാന കമ്മിറ്റി അംഗം അനൂപ് തോമസ്, സിന്ധു രാജന്‍, , ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ജി രാജന്‍ എന്‍ ലിനീഷ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ജോസ് കുര്യാക്കോസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151581/ngo-union-silver-jubilee-sneha-veedu-project)