---
title: " രോഗമുക്തമായ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ്  സാദിഖലി തങ്ങള്‍"
english_title: "Panakkad Syed Sadiqali Thangal wants to work for a disease-free society"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151730/panakkad-syed-sadiqali-thangal-wants-to-work-for-a-disease-free-society"
published_at: "2023-10-07T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652112075a71d_THANGAL_.jpg"
keywords: []
---

#  രോഗമുക്തമായ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പാണക്കാട് സയ്യിദ്  സാദിഖലി തങ്ങള്‍

> **Lead Summary:** കോഴിക്കോട്: രോഗമുക്തമായ സമൂഹത്തിന് വേണ്ടിയായിരിക്കണം ഇനിയുള്ള കാലത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും രാജ്യത്തിന്റെ ലക്ഷ്യമായി അത് മാറേണ്ടതുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ലോഞ്ചിങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനവുമായാണ് സി.എച്ച് സെന്റര്‍ മുന്നോട്ട് പോകുന്നത്. രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ചിലവേറിയ കാലത്ത് പാവപ്പെട്ടവര്‍ ബുദ്ധിമുട്ടുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ രോഗങ്ങള്‍ കണ്ടത്താനുള്ള സംരംഭം സി എച്ച് സെന്റര്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്.

## Article Content

കോഴിക്കോട്: രോഗമുക്തമായ സമൂഹത്തിന് വേണ്ടിയായിരിക്കണം ഇനിയുള്ള കാലത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതെന്നും രാജ്യത്തിന്റെ ലക്ഷ്യമായി അത് മാറേണ്ടതുണ്ടെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സി.എച്ച് സെന്റര്‍ പി.എ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ലോഞ്ചിങ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ഏറെ സഹായകരമായ പ്രവര്‍ത്തനവുമായാണ് സി.എച്ച് സെന്റര്‍ മുന്നോട്ട് പോകുന്നത്. രോഗം കണ്ടെത്തി ചികിത്സിക്കാന്‍ ചിലവേറിയ കാലത്ത് പാവപ്പെട്ടവര്‍ ബുദ്ധിമുട്ടുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന രീതിയില്‍ രോഗങ്ങള്‍ കണ്ടത്താനുള്ള സംരംഭം സി എച്ച് സെന്റര്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്.

സെന്ററിനെ എന്തെങ്കിലും ഏല്‍പ്പിച്ചാലോ സംഭാവനകള്‍ നല്‍കിയാലൊ അത് അര്‍ഹിക്കുന്നവരിലേക്ക് എത്തിച്ചേരുമെന്ന വിശ്വാസമാണ് ജനങ്ങള്‍ക്ക്. ഇതിന്റെ ഒക്കെ അടിസ്ഥാനം ഗുണഫലം ജനങ്ങള്‍ക്ക് എത്തുന്നു എന്നതിലാണ്. മാതൃകാപരമായ ഈ സംരംഭം ലക്ഷ്യം കാണുന്നതിന് സഹായം നല്‍കിയ മലബാര്‍ ഗ്രൂപ്പ് സാമൂഹ്യ പ്രതിബദ്ധത കാത്തുസൂക്ഷിച്ച് മുന്നോട്ട് പോകുന്ന സ്ഥാപനമാണെന്നും തങ്ങള്‍ പറഞ്ഞു. നൂതനമായ ഇത്തരം ആശയങ്ങള്‍ സമൂഹത്തെ ജാഗ്രതയുള്ളവരാക്കുമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മലബാര്‍ ഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്ത മെഡിക്കല്‍ യൂണിറ്റ് ക്യാന്‍സര്‍, കിഡ്നി രോഗ നിര്‍ണയത്തിന് ആവശ്യമായ അത്യാധുനിക സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാലാഴി നോവ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സി.എച്ച് സെന്റര്‍ പ്രസിഡന്റ് കെ.പി കോയ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി സിദ്ദീഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ പദ്ധതി വിശദീകരിച്ചു.

മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ് മുഖ്യാതിഥിയായിരുന്നു. പി.എ അബ്ദുല്ല (മലബാര്‍ ഗ്രൂപ്പ്), എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്‍, ടി.ടി ഇസ്മായില്‍, ഡോ. കെ. ജയകുമാര്‍, ഡോ. കെ.വി ഗംഗാധരന്‍, പി.എ അബൂബക്കര്‍ ഹാജി, ഡോ. രവീന്ദ്രന്‍, വി.പി ഇബ്രാഹിം കുട്ടി, ടി.പി.എം ജിഷാന്‍, കെ.കെ കോയ, സഫറി വെള്ളയില്‍, എന്‍.പി ഹംസ മാസ്റ്റര്‍, കെ. കെ ആലിക്കുട്ടി മാസ്റ്റര്‍, പി.പി ഇബ്രാഹിം കുട്ടി, ഹമീദ് മൗലവി സംബന്ധിച്ചു. സി.എച്ച് സെന്റര്‍ ട്രഷറര്‍ ടി.പി മുഹമ്മദ് നന്ദി പറഞ്ഞു.

സി.എച്ച് സെന്റര്‍ ഭാരവാഹികളായ ഇ. മാമുക്കോയ മാസ്റ്റര്‍, പി.എന്‍.കെ അഷ്റഫ്, സഫ അലവി ഹാജി, കെ. മരക്കാര്‍ ഹാജി, കെ. മൂസ മൗലവി, ഒ. ഉസൈയിന്‍, ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, അരിയില്‍ മൊയ്തീന്‍ ഹാജി, ജനറല്‍ മാനേജര്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു. നഴ്സിങ് കോഴ്സിന് പഠിക്കുന്ന നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണവും സാദിഖലി തങ്ങള്‍ നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151730/panakkad-syed-sadiqali-thangal-wants-to-work-for-a-disease-free-society)