---
title: "നിരവധി തൊഴിലവസരങ്ങള്‍ ; എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച"
english_title: "Many job opportunities; Meet at the Employability Centre"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151831/many-job-opportunities-meet-at-the-employability-centre"
published_at: "2023-10-07T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652175fc35710_job_.jpg"
keywords: []
---

# നിരവധി തൊഴിലവസരങ്ങള്‍ ; എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

> **Lead Summary:** **കോഴിക്കോട് : **ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 10 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്് നിരവധി തസ്തികളിലേക്ക് നിയമനം നടത്തുവാന്‍ വേണ്ടി കൂടിക്കാഴ്ച നടത്തുന്നു.

## Article Content

**കോഴിക്കോട് : **ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ ഒക്ടോബര്‍ 10 രാവിലെ 10 മണിക്ക് ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലേക്ക്് നിരവധി തസ്തികളിലേക്ക് നിയമനം നടത്തുവാന്‍ വേണ്ടി കൂടിക്കാഴ്ച നടത്തുന്നു.

ഷോറൂം സെയില്‍സ്, സെയില്‍സ് കോ-ഓര്‍ഡിനേറ്റര്‍, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ / എക്സിക്യൂട്ടീവ്, ക്ലയന്റ് റിലേഷന്‍ഷിപ്പ് മാനേജര്‍, സോഷ്യല്‍ മീഡിയ എക്സിക്യൂട്ടീവ്, വിഷ്വല്‍ മെര്‍ച്ചന്റൈസര്‍, സ്റ്റോര്‍ മാനേജര്‍, ഓഫീസ് സ്റ്റാഫ്, ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ (യോഗ്യത: ബിരുദം), ബില്ലിംഗ് എക്സിക്യൂട്ടീവ് (ബികോം), സര്‍വ്വീസ് ടെക്നീഷ്യന്‍, ഫ്രന്റ് ഓഫീസ് മാനേജര്‍ (ഐ.ടി.ഐ/ ഡിപ്ലോമ- സിവില്‍/ പ്ലംബിംഗ്), ഇന്‍സൈഡ് സെയില്‍സ് എക്സിക്യൂട്ടീവ്, കളക്ഷന്‍ ഏജന്റ്, ഓഫീസ് ബോയ് (പ്ലസ് ടു) തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകണം. പ്രായപരിധി 35 വയസ്. ഫോണ്‍: 0495 2370176

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151831/many-job-opportunities-meet-at-the-employability-centre)