---
title: "#HILL WAY| കൂരാച്ചുണ്ടില്‍ മലയോര പാത വികസനം വേഗത്തിലാക്കാന്‍ തീരുമാനം"
english_title: "hii high way development in koorachoondu "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151841/hii-high-way-development-in-koorachoondu"
published_at: "2023-10-07T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65217d8a949b4_sachin_dev_mla.jpg"
keywords: []
---

# #HILL WAY| കൂരാച്ചുണ്ടില്‍ മലയോര പാത വികസനം വേഗത്തിലാക്കാന്‍ തീരുമാനം

> **Lead Summary:** ബാലുശ്ശേരി: അഡ്വ കെ എം സച്ചിന്‍ദേവ് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍, മലയോര പാത വികസനം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റര്‍ ദൂരം ആവശ്യത്തിന് വീതിയില്ലാത്ത പ്രദേശങ്ങളാണ് 12 മീറ്റര്‍ വീതി ലഭിക്കുന്നതിന് പല കെട്ടിടങ്ങളും ഭാഗികമായി പൊളിച്ചു മാറ്റേണ്ടതുണ്ട്. കെട്ടിട ഉടമകളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനാണ് കലക്ടറുടെ സാന്നിധ്യത്തില്‍ എംഎല്‍എ യോഗം വിളിച്ചു ചേര്‍ത്തത്.

## Article Content

ബാലുശ്ശേരി: അഡ്വ കെ എം സച്ചിന്‍ദേവ് എം എല്‍ എയുടെ നിര്‍ദ്ദേശപ്രകാരം ജില്ല കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍, മലയോര പാത വികസനം പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചു. കൂരാച്ചുണ്ട് അങ്ങാടിയിലെ 800 മീറ്റര്‍ ദൂരം ആവശ്യത്തിന് വീതിയില്ലാത്ത പ്രദേശങ്ങളാണ് 12 മീറ്റര്‍ വീതി ലഭിക്കുന്നതിന് പല കെട്ടിടങ്ങളും ഭാഗികമായി പൊളിച്ചു മാറ്റേണ്ടതുണ്ട്. കെട്ടിട ഉടമകളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിനാണ് കലക്ടറുടെ സാന്നിധ്യത്തില്‍ എംഎല്‍എ യോഗം വിളിച്ചു ചേര്‍ത്തത്.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് പരമാവധി നഷ്ടങ്ങള്‍ കുറച്ചുകൊണ്ട് സംരക്ഷിക്കാന്‍ കഴിയുന്നത് സംരക്ഷിച്ചുകൊണ്ട് ഹില്‍ ഹൈവെ യാഥാര്‍ത്ഥ്യമാക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. കെട്ടിട ഉടമകള്‍ ഉന്നയിച്ച ബില്‍ഡിങ് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കിഫ്ബി യുടെ അംഗീകാരത്തിനായി, യോഗ തീരുമാനപ്രകാരം അടിയന്തരമായി സമര്‍പ്പിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.

മരുതോങ്കര ഇരുപത്തിയെട്ടാം മൈല്‍ മലയോരപാത വികസന ത്തിന് വിവിധതലങ്ങളിലുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. പെരുവ ണ്ണാമുഴിമുതല്‍ ഇരുപത്തിയെട്ടാം മൈല്‍വരെ 15.6 കിലോമീറ്ററാണു ള്ളത്. ഇതില്‍ പെരുവണ്ണാമുഴിമുതല്‍ ചെമ്പ്രവരെയുള്ള 5.5 കിലോമീറ്ററിലുളള 31 കോടി രൂപയുടെ റീച്ച് ടെന്‍ഡര്‍ നടപടിയിലാണ്.

ചെമ്പ്ര മുതല്‍ ഇരുപത്തിയെട്ടാംമൈല്‍ വരെ 10.1 കിലോമീറ്ററാണുള്ളത്. ഇതില്‍ കുരാച്ചുണ്ട് ടൗണിലെ 800 മീറ്ററൊഴിച്ച് 9.3 കിലോമീറ്ററിലുള്ള 46 കോടിയുടെ റീച്ച് ടെന്‍ഡറിലേക്ക് നീങ്ങുകയാണ്. ഇരുപത്തിയെട്ടാം മൈല്‍ മുതല്‍ പടിക്കല്‍ വയല്‍ വരെയുള്ള 6.7 കി ലോമീറ്ററിലുള്ള 54 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു.

യോഗത്തില്‍ എ ഗീത ഐ എ എസ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊളി കാരക്കട, കിഫ്ബി എക്‌സികുട്ടീവ് എഞ്ചിനിയര്‍ അസിസ്, മറ്റുജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സ്ഥാപനങ്ങളുടെ ഉടമസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151841/hii-high-way-development-in-koorachoondu)