---
title: "#Keralolsavam|നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്  കേരളോത്സവം ആരംഭിച്ചു"
english_title: "nadavannur grama panchayath "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151861/nadavannur-grama-panchayath"
published_at: "2023-10-07T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6521966d49757_keralolsavam.jpg"
keywords: []
---

# #Keralolsavam|നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്  കേരളോത്സവം ആരംഭിച്ചു

> **Lead Summary:** **ബാലുശ്ശേരി:** നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. അത്‌ലറ്റിക്ക് ഇനങ്ങളുടെ ഉദ്ഘാടനം മെട്രൊ ഗ്രൗണ്ടിലും, ഇ.അച്ചുതന്‍ മാസ്റ്റര്‍ ഉം, ഷട്ടില്‍ മത്സരങ്ങളുടെ ഉദ്ഘാടനം ബാര്‍ക്ലസ് അകാഡമിയില്‍ ടി.എം.ശശി യും നിര്‍വ്വഹിച്ചു. സദാനന്ദന്‍ പാറക്കല്‍ അദ്ധ്യക്ഷlത വഹിച്ചു.

## Article Content

**ബാലുശ്ശേരി:** നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. അത്‌ലറ്റിക്ക് ഇനങ്ങളുടെ ഉദ്ഘാടനം മെട്രൊ ഗ്രൗണ്ടിലും, ഇ.അച്ചുതന്‍ മാസ്റ്റര്‍ ഉം, ഷട്ടില്‍ മത്സരങ്ങളുടെ ഉദ്ഘാടനം ബാര്‍ക്ലസ് അകാഡമിയില്‍ ടി.എം.ശശി യും നിര്‍വ്വഹിച്ചു. സദാനന്ദന്‍ പാറക്കല്‍ അദ്ധ്യക്ഷlത വഹിച്ചു.

വിജയികള്‍ക്കുള്ള ട്രോഫികള്‍ സുധീഷ് ചെറുവത്ത്, ടി.സി.സുരേന്ദ്രന്‍ മാസ്റ്റര്‍ ,എം.കെ.ജലീല്‍ ,ടി.നിസാര്‍ മാസ്റ്റര്‍, ഷാഹിന കെ എന്നിവര്‍ നല്‍കി.. സജീവന്‍ മക്കാട്ട് സ്വാഗതവും ,ലിജി നന്ദിയും രേഖപ്പെടുത്തി .

ഫുട്‌ബോള്‍ മത്സരങ്ങള്‍ ഒക്ടാബര്‍ 15 ന് മെട്രോ ഗ്രൗണ്ടിലും, വോളീബോള്‍ ഒക്ടോ: 10 നും കരുവണ്ണൂരിലും ,ക്രിക്കറ്റ് ഒക്ടാ: 14 ന് വാകയാട് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും ,ചെസ് ഒക്ടോ:14 ന് ഗ്രാമപഞ്ചായത്ത് ഹാളിലും പഞ്ചഗുസ്തി ഒക്ടോ: 10 ന് പഞ്ചായത്ത് ഹാളിലും,.കലാ മത്സങ്ങള്‍ ഒക്ടോബര്‍ 15 ന് മന്ദങ്കാവ് സ്‌കൂളിലും വെച്ച് നടക്കുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151861/nadavannur-grama-panchayath)