---
title: "നന്മണ്ടയില്‍  കുടുംബശ്രീ തിരികെ സ്‌കൂള്‍ ക്യാമ്പയിനിന് തുടക്കമായി"
english_title: "thirike 2023 Nanmada kudubhasree school campain "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152000/thirike-2023-nanmada-kudubhasree-school-campain"
published_at: "2023-10-08T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6522af3154f95_thirike.jpg"
keywords: []
---

# നന്മണ്ടയില്‍  കുടുംബശ്രീ തിരികെ സ്‌കൂള്‍ ക്യാമ്പയിനിന് തുടക്കമായി

> **Lead Summary:** **നന്മണ്ട: **കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്‌കൂളില്‍' ക്യാമ്പയിനിന് തുടക്കമായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നാടക നടിയും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ ഉഷ ചന്ദ്രബാബു മുഖ്യാതിഥിയായി.

## Article Content

**നന്മണ്ട: **കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'തിരികെ സ്‌കൂളില്‍' ക്യാമ്പയിനിന് തുടക്കമായി. നന്മണ്ട ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് ഫ്‌ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നാടക നടിയും കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായ ഉഷ ചന്ദ്രബാബു മുഖ്യാതിഥിയായി.

13-ാം വാര്‍ഡിലെ 20 അയല്‍ക്കുട്ടങ്ങളില്‍ നിന്നായി 217 അംഗങ്ങളാണ് ഒന്നാം ദിവസം ക്ലാസ്സില്‍ പങ്കെടുത്തത്. രാവിലെ അസംബ്ലിയോടെയാണ് സ്‌കൂളിന് തുടക്കം കുറിച്ചത്. കുടുംബശ്രീയുടെ മുദ്രാഗീതം പ്രവര്‍ത്തകര്‍ ആലപിച്ചു. തുടര്‍ന്ന് മാലിന്യ മുക്ത പ്രതിജ്ഞ എടുത്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ച രോത്ത്, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിത വടക്കേടത്ത്, വാര്‍ഡ് മെമ്പര്‍മാരായ എ. ബിനീഷ്, ഇ.കെ. രാജീവന്‍, സി.പി. ബിജിത എന്നിവര്‍ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.രാജന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.കെ. സാവിത്രി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ഇ.എം. വസന്ത നന്ദിയും പറഞ്ഞു. സംഘടനയുടെ അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്.

കൂട്ടായ്മ - ജീവിതഭദ്രത - നമ്മുടെ സന്തോഷം, പുതിയ അറിവുകള്‍ പുതിയ ആശയങ്ങള്‍, ഡിജിറ്റല്‍ കാലം എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് ക്ലാസ് നയിച്ചത്. തുടര്‍ന്നുള്ള ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലും ക്ലാസ് സംഘടിപ്പിക്കും. ക്യാമ്പയിന്‍ ഡിസംബര്‍ 10 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152000/thirike-2023-nanmada-kudubhasree-school-campain)