---
title: "#Keralolsavam| നന്മണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി"
english_title: "keralolsavam nanmadda gram panchayath "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152129/keralolsavam-nanmadda-gram-panchayath"
published_at: "2023-10-09T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652394aa9baea_kerlolsavam.jpg"
keywords: []
---

# #Keralolsavam| നന്മണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവം-2023 ന് നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ രാജന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മണിക്കോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് കേരളോത്സവം-2023 ന് നന്മണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടക്കമായി. നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ രാജന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മണിക്കോത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരിദാസന്‍ ഈച്ചരോത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ റസിയ തോട്ടായി, നന്മണ്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഇ. കെ രാജീവന്‍, ബിജിഷ സി. പി, അബിന്‍രാജ് എന്‍. ബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കായിക മത്സര സബ്കമ്മിറ്റി ചെയര്‍മാന്‍ ബിനീഷ് ഏറാഞ്ചേരി സ്വാഗതവും,പഞ്ചായത്ത് ഇന്‍ചാര്‍ജ് സ്റ്റാഫ് അതുല്‍ദാസ് നന്ദിയും രേഖപ്പെടുത്തി.

ഉദ്ഘാടന മത്സരമായ ഫുട്‌ബോളില്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പത്തു ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. രാവിലെ 10.30 ന് ആരംഭിച്ച മത്സരങ്ങള്‍ വൈകുന്നേരം 7 മണിയോടെ അവസാനിച്ചു.ഫൈനല്‍ മത്സരത്തില്‍ എംആര്‍സി മുന്നൂര്‍ക്കയില്‍, ഹാര്‍മണി ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് കള്ളങ്ങാടിത്താഴത്തെ പരാചയപ്പെടുത്തി കേരളോത്സവ വിജയികളായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152129/keralolsavam-nanmadda-gram-panchayath)