---
title: "#KSKTU| കര്‍ഷ തൊഴിലാഴി പെന്‍ഷന് കേന്ദ്രം വിഹിതം അനുവദിക്കണമെന്ന് കെഎസ്സ്.കെ.ടി.യു"
english_title: "KSKTU Balussery Area Conference at kootoor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152212/ksktu-balussery-area-conference-at-kootoor"
published_at: "2023-10-09T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6523d2371fdc6_ksktu_photo.jpg"
keywords: []
---

# #KSKTU| കര്‍ഷ തൊഴിലാഴി പെന്‍ഷന് കേന്ദ്രം വിഹിതം അനുവദിക്കണമെന്ന് കെഎസ്സ്.കെ.ടി.യു

> **Lead Summary:** **കൂട്ടാലിട:** കെഎസ്സ്.കെ.ടി.യു. ബാലുശ്ശേരി ഏരിയ സമ്മേളനം കോട്ടൂര്‍ സുനിത് ചോപ്ര നഗറില്‍ (കോട്ടൂര്‍ എയുപിസ്‌ക്കൂള്‍). കെഎസ്ടിയു സംസ്ഥാന വൈ: പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ.കെ. മണി അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കൂട്ടാലിട:** കെഎസ്സ്.കെ.ടി.യു. ബാലുശ്ശേരി ഏരിയ സമ്മേളനം കോട്ടൂര്‍ സുനിത് ചോപ്ര നഗറില്‍ (കോട്ടൂര്‍ എയുപിസ്‌ക്കൂള്‍). കെഎസ്ടിയു സംസ്ഥാന വൈ: പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ കെ.കെ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് എ.കെ. മണി അദ്ധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി എന്‍. ആലി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു എ.കെ. മണി പതാക ഉയര്‍ത്തി. സ്വാഗത സംഘം ചെയര്‍മാന്‍ സി.എച് . സുരേഷ് സ്വാഗതം പറഞ്ഞു പി.ചന്ദ്രന്‍ രക്ത സാക്ഷി പ്രമേയവും കെ.ജി. ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു.

സംസ്ഥാന കമ്മററി മെമ്പര്‍ സി. ബാലന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.ബാബു, പി.സി. പുഷ്പ എന്നിവര്‍ സംസാരിച്ചു ജില്ലാ കമ്മറ്റി അംഗങ്ങളായ എം.ചന്ദ്രന്‍ ,ഇസ്മയില്‍ കുറുമ്പൊയില്‍ എന്നിവര്‍ പങ്കെടുത്തു.

ഭാരവാഹികളായി പ്രസി : എ.കെ. മണി. വൈ: പ്രസിഡണ്ടുമാര്‍എല്‍ വി. വിലാസിനി,കെ.കെ.സുജിത്ത് സെക്രട്ടറി എന്‍. ആലി ജോ : സെക്രട്ടറിമാര്‍ പി.ചന്ദ്രന്‍ എം.പി. അജീന്ദ്രന്‍ ട്രഷറര്‍ കെ.ജി. ഷാജി ടി.കെ.സുമേഷ് ,ഏ. ദേവി, പി.കെ. സുര്‍ജിത്ത്, രവി തിരുവോട് എന്നിവരടങ്ങിയ പതിനൊന്നംഗ ഏരിയ എക്‌സി : തെരഞ്ഞെടുത്തു.

 കര്‍ഷ തൊഴിലാഴി പെന്‍ഷന് കേന്ദ്രം വിഹിതം അനുവദിക്കണമെന്ന പ്രമേയം സമ്മേളനം അംഗീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152212/ksktu-balussery-area-conference-at-kootoor)