---
title: "#Navabhavana| കുന്നത്തറ സാംസ്‌കാരിക നിലയം കെട്ടിടം നിര്‍മ്മാണം  ആരംഭിക്കണമെന്ന് നവവഭാവന സാംസ്‌കാരിക വേദി"
english_title: "Navabhavana Culture vedhi Press release "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152275/navabhavana-culture-vedhi-press-release"
published_at: "2023-10-09T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65240a8b17aed_nava_bhavana.jpg"
keywords: []
---

# #Navabhavana| കുന്നത്തറ സാംസ്‌കാരിക നിലയം കെട്ടിടം നിര്‍മ്മാണം  ആരംഭിക്കണമെന്ന് നവവഭാവന സാംസ്‌കാരിക വേദി

> **Lead Summary:** **അത്തോളി :**കുന്നത്തറനവഭാവന സാംസ്‌കാരിക വേദി കുന്നത്തറയുടെ 22 -മത് വാര്‍ഷിക പൊതുയോഗം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് സാംസ്‌കാരിക വേദി സെക്രട്ടറി നിഷാദ് പുതിയോട്ടില്‍ സ്വാഗതം പറഞ്ഞു.

## Article Content

**അത്തോളി :**കുന്നത്തറനവഭാവന സാംസ്‌കാരിക വേദി കുന്നത്തറയുടെ 22 -മത് വാര്‍ഷിക പൊതുയോഗം ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എം ബാലരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിന് സാംസ്‌കാരിക വേദി സെക്രട്ടറി നിഷാദ് പുതിയോട്ടില്‍ സ്വാഗതം പറഞ്ഞു.

സാംസ്‌കാരിക വേദിയുടെ പിന്നിട്ട ഒരു വര്‍ഷക്കാലത്ത് സാമൂഹ്യ , സാംസ്‌കാരിക , പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് രക്ഷാധികാരി പ്രഭീഷ് കുമാര്‍ അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിനു മുകളിലുള്ള പൊതു ചര്‍ച്ചയ്ക്ക് ശേഷം പുതിയ കമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു.

കുന്നത്തറ സാംസ്‌കാരിക നിലയം കെട്ടിട നിര്‍മ്മാണ പ്രവൃത്തിയാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ കൈകൊള്ളാനും , വെല്‍നസ്സ് കേന്ദ്രത്തിന് ആവശ്യമായ ഭൂമി കണ്ടെത്തുന്നതിന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുമുള്ള പ്രമേയങ്ങള്‍ യോഗത്തിലവതരിപ്പിക്കപ്പെട്ടു.ചടങ്ങില്‍ രജനീഷ് എന്‍ നന്ദി പറഞ്ഞു.

ഭാരവാഹികളായി. പ്രസിഡണ്ട് : പ്രഭീഷ് കാവിടുക്കില്‍ , ജനറല്‍ സെക്രട്ടറി : രജനീഷ് നെടുമ്പ്രത്ത് , ട്രഷറര്‍ : ശ്രീലേഷ് എന്‍ രക്ഷാധികാരികള്‍ . ബാബുരാജ് ശ്രീരജ്ഞിനി , സന്തോഷ് തൈക്കണ്ടി. വൈസ് പ്രസിഡന്റ് സ്‌നിനീഷ് പാലോട്ട്,ബിജേഷ് കെ ,ബിനീഷ് ആര്‍ കെ. ജോ : സെക്രട്ടറി :നിഷാദ് പുതിയോട്ടില്‍,ശ്രീശാന്ത് കക്കാടുമ്മല്‍ ,ജയകൃഷ്ണര്‍ കുട്ടോത്ത്. എന്നിവരെ തിരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152275/navabhavana-culture-vedhi-press-release)