---
title: "#SKSSF| അത്തോളി മുനീറുല്‍ ഇസ്‌ലാം സഭ  'മീലാദുന്നബി' സംഘടിപ്പിച്ചു"
english_title: "Muneerul Islam Sabha Meeladubi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152292/muneerul-islam-sabha-meeladubi"
published_at: "2023-10-09T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65241c323b73a_skssf.jpg"
keywords: []
---

# #SKSSF| അത്തോളി മുനീറുല്‍ ഇസ്‌ലാം സഭ  'മീലാദുന്നബി' സംഘടിപ്പിച്ചു

> **Lead Summary:** **അത്തോളി: **അത്തോളി മുനീറുല്‍ ഇസ്‌ലാം സഭ സംഘടിപ്പിച്ച 'മീലാദുന്നബി' 2023 നബിദിനാഘോഷ പൊതുസമ്മേളനം കാപ്പാട് ഖാസി പി. കെ നൂറുദ്ധീന്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു.പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മള്‍ പ്രവാചകനിലേക്ക് മടങ്ങുക എന്നതാണ് കരണീയമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**അത്തോളി: **അത്തോളി മുനീറുല്‍ ഇസ്‌ലാം സഭ സംഘടിപ്പിച്ച 'മീലാദുന്നബി' 2023 നബിദിനാഘോഷ പൊതുസമ്മേളനം കാപ്പാട് ഖാസി പി. കെ നൂറുദ്ധീന്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു.പ്രയാസങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന അവസരത്തില്‍ നമ്മള്‍ പ്രവാചകനിലേക്ക് മടങ്ങുക എന്നതാണ് കരണീയമെന്ന് അദ്ദേഹം പറഞ്ഞു.

സഭ പ്രസിഡന്റ് കാഞ്ഞിരോളി മുഹമ്മദ് കോയ അധ്യക്ഷനായി. നൂറുദ്ധീന്‍ ഹൈത്തമിയെ കാഞ്ഞിരോളി മുഹമ്മദ് കോയ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചു. എസ്.കെ.എസ്.എസ്.എഫ് അത്തോളി ക്ലസ്റ്ററിന്റെ ഉപഹാരം നൂറുദ്ധീന്‍ ഹൈത്തമിക്ക് ജില്ലാ കൗണ്‍സിലര്‍ എം.പി മുനീര്‍ ദാരിമി സമര്‍പ്പിച്ചു.

പൊതു പരീക്ഷയില്‍ മികച്ച വിജയം നേടിയ എന്‍.മുഹമ്മദ് സിയാന് ഖാസി ഉപഹാരം നല്‍കി അനുമോദിച്ചു. അബ്ദുല്‍ നാസര്‍ ദാരിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ.സുഹൈല്‍ ദാരിമി, മുജീബ് റഹ് മാന്‍ ഫൈസി, പി. ഷമീര്‍ കമാലി, കെ.വി മുഹമ്മദ് മുസ് ല്യാര്‍, റഷീദ് കിണറുള്ള കണ്ടി സംസാരിച്ചു.സഭ സെക്രട്ടറി മുഹമ്മദ് നാസിഫ് ഖാന്‍ സ്വാഗതവും ട്രഷറര്‍ സി.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.

പതാകഉയര്‍ത്തല്‍,വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, മൗലീദ് സദസ്, പൊതു പരീക്ഷ വിജയികള്‍ക്കുള്ള ഉപഹാര വിതരണം, ദഫ് പ്രദര്‍ശനം, അന്നദാനം, സമ്മാനവിതരണം തുടങ്ങിയവ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152292/muneerul-islam-sabha-meeladubi)