---
title: "മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മഹല്ല്  ഇഷ്‌ഖെ റസൂല്‍ 2023-ന് തുടക്കമായി"
english_title: "hayathul Isam mahall Rasool 2003 "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152312/hayathul-isam-mahall-rasool-2003"
published_at: "2023-10-09T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65242bf335dea_rasool_.jpg"
keywords: []
---

# മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മഹല്ല്  ഇഷ്‌ഖെ റസൂല്‍ 2023-ന് തുടക്കമായി

> **Lead Summary:** **ഉള്ള്യേരി :** മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഷ്‌ഖെ റസൂല്‍ 2023-ന് തുടക്കമായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുക.

## Article Content

**ഉള്ള്യേരി :** മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇഷ്‌ഖെ റസൂല്‍ 2023-ന് തുടക്കമായി. വൈവിധ്യമാര്‍ന്ന പരിപാടികളാണ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുക.

മദ്രസവിദ്യാര്‍ഥികള്‍ക്കായി ഒരുക്കിയ സ്നേഹവിരുന്ന് ഷുഹൈബ് സഖാഫിയും, ഇസ്ലാമിക കഥാപ്രസംഗം മുണ്ടോത്ത് മഹല്ല് ഖത്തീബ് അബ്ദുല്‍ സത്താര്‍ സഖാഫിയും ഉദ്ഘാടനം ചെയ്തു.

രണ്ടുചടങ്ങുകളിലായി കെ.പി.അബുഹാജി, കുഞ്ഞായി വടക്കേടത്ത് എന്നിവര്‍ അധ്യക്ഷരായി. കെ.കെ അലി, നവാസ് റജിനാസ്, മൂസ്സക്കോയ മാസ്റ്റര്‍, അഷ്‌റഫ് കൊളക്കാട്ട് മീത്തല്‍ സംസാരിച്ചു.

10ന് വിമുക്തി പുതിയലോകം പുതുമയും കരുതലും എന്ന വിഷയത്തില്‍ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തും. പരിപാടി അത്തോളി സിഐ ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152312/hayathul-isam-mahall-rasool-2003)