---
title: "ചാലിക്കരയില്‍ മുസ്‌ലിം ലീഗ് കുടുംബ സമ്മേളനം സംഘടിപ്പിച്ചു"
english_title: "muslim Leegu family meet at chalikkara"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152380/muslim-leegu-family-meet-at-chalikkara"
published_at: "2023-10-10T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524dd6423b51_family_meet.jpg"
keywords: []
---

# ചാലിക്കരയില്‍ മുസ്‌ലിം ലീഗ് കുടുംബ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **ചാലിക്കര ശാഖ മുസ്‌ലിം ലീഗ് കുടുംബ സമ്മേളനം ചാലിക്കര സലഫി സെന്ററില്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **ചാലിക്കര ശാഖ മുസ്‌ലിം ലീഗ് കുടുംബ സമ്മേളനം ചാലിക്കര സലഫി സെന്ററില്‍ ജില്ലാ ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു.

സി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കെ. . നാസര്‍ സ്വാഗതം പറഞ്ഞു. ഹരിത സംസ്ഥാന സെക്രട്ടറി അഫ് ഷീല ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി.

വിദ്യഭ്യാസ ആതുര സേവന രംഗത്ത് മുസ് ലിം ലീഗിനെ അടയാളപ്പെടുത്താന്‍ രൂപീകരിച്ച ഹരിതസ്പര്‍ശം സംഘടനയുടെ ലോഗോ പ്രകാശനം ടി.ടി.ഇസ്മായില്‍ നിര്‍വഹിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152380/muslim-leegu-family-meet-at-chalikkara)