---
title: "മാലിന്യ മുക്തം നവകേരളം: ബാലുശ്ശേരിയില്‍ ശുചീകരണം നടത്തി"
english_title: "Mass saniation at balussery grama panchayath "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152395/mass-saniation-at-balussery-grama-panchayath"
published_at: "2023-10-10T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524ead02fd03_cleaning.jpg"
keywords: []
---

# മാലിന്യ മുക്തം നവകേരളം: ബാലുശ്ശേരിയില്‍ ശുചീകരണം നടത്തി

> **Lead Summary:** **ബാലുശ്ശേരി : **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ശുചീകരണം നടത്തി.

## Article Content

**ബാലുശ്ശേരി : **മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ ശുചീകരണം നടത്തി.

ബാലുശ്ശേരി ടൗണില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 17 വാര്‍ഡുകളിലും ശുചീകരണം ഇതിനോടകം പൂര്‍ത്തീകരിച്ചു.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അതാത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വാര്‍ഡ് മെമ്പര്‍ ഹരീഷ് നന്ദനം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമ മഠത്തില്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ നിഷ, തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152395/mass-saniation-at-balussery-grama-panchayath)