---
title: "കപ്പറമ്പത്ത് മീത്തല്‍ - കണ്ടോത്ത് മുക്ക്  റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "ROAD INAUGURATION AT BALUSSERY GRAMA PANCHAYATH "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152402/road-inauguration-at-balussery-grama-panchayath"
published_at: "2023-10-10T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524f0857f3e6_MK_RAGAVAN_MP.jpg"
keywords: []
---

# കപ്പറമ്പത്ത് മീത്തല്‍ - കണ്ടോത്ത് മുക്ക്  റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കപ്പറമ്പത്ത് മീത്തല്‍-കണ്ടോത്ത് മുക്ക് റോഡ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ കപ്പറമ്പത്ത് മീത്തല്‍-കണ്ടോത്ത് മുക്ക് റോഡ് എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉമ മഠത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി കെ രാജീവന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152402/road-inauguration-at-balussery-grama-panchayath)