---
title: "സ്ഥാനീയ കലാമേള ഉദ്ഘാടനം ചെയ്യാന്‍  കൊച്ചു കവയിത്രി ആഗ്‌ന യാമി"
english_title: "sdhaneeya kala mela thruthalam 2023 "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/152512/sdhaneeya-kala-mela-thruthalam-2023"
published_at: "2023-10-10T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652558077baaa_thruthalam.jpg"
keywords: []
---

# സ്ഥാനീയ കലാമേള ഉദ്ഘാടനം ചെയ്യാന്‍  കൊച്ചു കവയിത്രി ആഗ്‌ന യാമി

> **Lead Summary:** ബാലുശ്ശേരി: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ജേതാവും കുട്ടികവിതകളിലൂടെ ശ്രദ്ധേയായ ആഗ്‌ന യാമി രണ്ട് ദിവസമായി നടക്കുന്ന നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സ്ഥാനീയ കലോത്സവം കവിത അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.****

## Article Content

ബാലുശ്ശേരി: ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് ജേതാവും കുട്ടികവിതകളിലൂടെ ശ്രദ്ധേയായ ആഗ്‌ന യാമി രണ്ട് ദിവസമായി നടക്കുന്ന നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ സ്ഥാനീയ കലോത്സവം കവിത അവതരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.****

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ ദീപപ്രജ്വാലനം നടത്തി ആരംഭിച്ച ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.വിദ്യാനികേതന്‍ പ്രഭാരി പി. ശങ്കരന്‍ കലോത്സവ സന്ദേശം നല്‍കി. ജില്ലാ സെക്രട്ടറി കെ.കെ.ഗോപിനാഥന്‍, സെക്രട്ടറി ഇന്‍ ചാര്‍ജ് ടി.കെ.വത്സലന്‍, ജോ. സെക്രട്ടറി എ.രാധാകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് പി.പ്രേമ, എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ പി.വിശ്വനാഥന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍ നന്ദിയും രേഖപ്പെടുത്തി.  നാല് സ്‌ക്വാഡുകളായി പരസ്പരം നടക്കുന്ന മത്സരത്തില്‍ നാനൂറില്‍ അധികം വിദ്യാര്‍ത്ഥികള്‍ അഞ്ച് സ്റ്റേജുകളിലായി മാറ്റുരക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/152512/sdhaneeya-kala-mela-thruthalam-2023)